India

ഗോവയിൽ പ്രതിപക്ഷ നേതാവ് അടക്കം എട്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്

പനജി: ഗോവയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി കൊണ്ട് എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലേക്ക്. പ്രതിപക്ഷ നേതാവ് ഉൾപ്പടെ എട്ട് എംഎൽഎമാരാണ് ബിജെപിയിൽ ചേരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ സദാനന്ദ് ഷേത് തനവാഡെയാണ് ഇക്കാര്യം അറിയിച്ചത്.

പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോ എംഎൽഎമാരുടെ യോഗം ചേർന്ന് കോൺഗ്രസ് നിയമസഭാ കക്ഷിയെ ബിജെപിയിൽ ലയിപ്പിക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്. മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് അടക്കമാണ് ബിജെപിയിൽ ചേരുന്നത്.

ഗോവയിൽ കോൺഗ്രസിന് ആകെ 11 എംഎൽഎമാരാണ് ഉള്ളത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര നടത്തുന്ന വേളയിലാണ് കോൺഗ്രസ് ഗോവയിൽ വീണ്ടും തിരിച്ചടി നേരിടുന്നത്. നേരത്തെയും ഗോവയിൽ കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലേക്ക് ചെക്കേറിയതിനെ തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥികളെ കൊണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം എംഎൽഎമാരെ ആരാധനാലയങ്ങളിൽ എത്തിച്ച് പ്രതിജ്ഞ എടുപ്പിച്ചിരുന്നു.

Newsdesk

Recent Posts

ഒക്ലഹോമയിൽ ‘പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റിന്’ അപേക്ഷകരുടെ വൻ തിരക്ക്; ആദ്യദിനം എത്തിയത് 27,000 അപേക്ഷകൾ

ഒക്ലഹോമ സിറ്റി: അടുത്ത അധ്യയന വർഷത്തേക്കുള്ള പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റ് (PCTC) പദ്ധതിയുടെ അപേക്ഷാ വിൻഡോ തുറന്ന ആദ്യ…

46 mins ago

അനിയാ ബ്ലാഞ്ചാർഡ് വധക്കേസ്; പ്രതി ഇബ്രാഹിം യസീദ് കുറ്റക്കാരനെന്ന് കോടതി

അലബാമ: 2019-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിനെ നടുക്കിയ കോളേജ് വിദ്യാർത്ഥിനി അനിയാ ബ്ലാഞ്ചാർഡിന്റെ കൊലപാതകത്തിൽ പ്രതി ഇബ്രാഹിം യസീദ് കുറ്റക്കാരനാണെന്ന് ജൂറി…

49 mins ago

ഇറാൻ്റെ വാതകപ്പാടം ആക്രമണം; ഡൊണാൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷം

വാഷിംഗ്‌ടൺ ഡിസി :ഇറാൻ്റെ ഏറ്റവും വലിയ ഓഫ്‌ഷോർ വാതകപ്പാടങ്ങളിൽ ഒന്നിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെച്ചൊല്ലി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്…

53 mins ago

ഗൾഫ് മേഖലയിൽ ഇറാൻ്റെ പ്രത്യാക്രമണം; ആഗോള വിപണിയിൽ കനത്ത ഇടിവ്

ദുബായ്/വാഷിംഗ്ടൺ: യുഎസ്-ഇസ്രായേൽ സഖ്യവുമായുള്ള യുദ്ധം രൂക്ഷമായതോടെ, ഗൾഫ് മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ശക്തമായ പ്രത്യാക്രമണം നടത്തി. ഇതോടെ…

1 hour ago

പാകിസ്ഥാന്റെ മിസൈൽ പരീക്ഷണം അമേരിക്കയ്ക്ക് ഭീഷണി: തുളസി ഗബ്ബാർഡ്

വാഷിംഗ്‌ടൺ ഡി സി :പാകിസ്ഥാൻ വികസിപ്പിച്ചെടുക്കുന്ന ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ ഭാവിയിൽ അമേരിക്കയ്ക്ക് നേരിട്ടുള്ള ഭീഷണിയായേക്കാമെന്ന് യുഎസ് നാഷണൽ ഇൻ്റലിജൻസ്…

1 hour ago

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി.ജോർജിന്റെ വിചാരണ പൂർത്തിയായി ജൂറി തീരുമാനം ഇന്ന്

ഹൂസ്റ്റൺ: ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് പ്രതിയായ പണം വെളുപ്പിക്കൽ കേസിൽ വിചാരണ പൂർത്തിയായി. വ്യാഴാഴ്ച ഉച്ചയോടെ…

1 hour ago