Categories: India

ആം ആദ്മി പാര്‍ട്ടി ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: 21 എം.എല്‍.എമാര്‍ക്ക് സീറ്റ് നിഷേധിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 70 സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. 46 എംഎല്‍എമാര്‍ക്ക് മാത്രമാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിക്കാനായത്.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പത്പരഗഞ്ജിലും സത്യേന്ദ്ര ജെയിന്‍ ഷകൂര്‍ ബസ്തിയിലും ജിതേന്ദ്ര തോമര്‍ ട്രി നഗറിലും മത്സരിക്കും. കല്‍കജിയില്‍ നിന്നാണ് അതിഷി ജനവിധി തേടുക. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്. 14 മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടികക്ക് അന്തിമ രൂപമായിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ഥി പട്ടികയും അടുത്ത ദിവസം തന്നെ വരുമെന്നാണ് സൂചന. 70-ല്‍ 67 സീറ്റുകള്‍ നേടിയാണ് 2015-ല്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയത്. ശേഷിച്ച മൂന്ന് സീറ്റ് ബിജെപിക്കായിരുന്നു.

Newsdesk

Recent Posts

ലുവാസ് ഗ്രീൻ ലൈനിൽ വൈദ്യുതി തടസം; സർവീസുകൾ പരിമിതപ്പെടുത്തി

ഡബ്ലിനിലെ ലുവാസ് ഗ്രീൻ ലൈനിൽ വൈദ്യുതി തടസം നേരിട്ടതിനെ തുടർന്ന് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വൈദ്യുതി സബ്സ്റ്റേഷനിലെ തകരാർ പരിഹരിക്കുന്നതിനായാണ്…

20 mins ago

‘Be Emergency Ready’: അടിയന്തര സാഹചര്യം വന്നാൽ എന്തുചെയ്യണം? വീടുകളിൽ നിർബന്ധമായും കരുതേണ്ടതെന്തെല്ലാം?

യുദ്ധഭീഷണിയുടെ പശ്ചാത്തലത്തിൽ അയർലൻഡ് എത്രത്തോളം തയ്യാറാണ്? യൂറോപ്പിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാകുന്നതിനിടെ, വലിയ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അയർലൻഡ്…

9 hours ago

ഡബ്ലിനിൽ 680MW ഗ്യാസ് പ്ലാന്റ്; ജനവാസ മേഖലയ്ക്ക് സമീപത്തെ പദ്ധതിയിൽ ആശങ്ക

വടക്കൻ ഡബ്ലിനിലെ Kilshane മേഖലയിൽ നിർദേശിച്ചിരിക്കുന്ന 680 മെഗാവാട്ട് ഗ്യാസ് ഉപയോഗിച്ചുള്ള പവർ പ്ലാന്റിനെതിരെ പ്രാദേശിക ആശങ്കകൾ ശക്തമാകുന്നു. Kilshane…

20 hours ago

‘മോഹന വള്ളി’ പൂർത്തിയായി

ജെ.സ്റ്റുഡിയോസ് & എ 2 എ സ്‌റ്റുഡിയോസിൻ്റെ ബാനറിൽ സണ്ണി തഴുത്തല, ഗിരീഷ് കൊട്ടിയം, അനിൽ പുന്തലത്താഴം എന്നിവർ നിർമ്മിച്ച്…

21 hours ago

മനോജ് .കെ. ജയൻ- ഉർവ്വശി ദമ്പതികളുടെമകൾ തേജാലഷ്മി (കുഞ്ഞാറ്റ) ക്യാമറക്കുമുന്നിലെത്തി; ‘പ്രിയതമൻ’ ആരംഭിച്ചു ശ്രീനാഥ് ഭാസി -നായകൻ

മാതാവിൻ്റെ നാട്ടിൽത്തന്നെ മകൾ ക്യാമറക്കു മുന്നിലെത്തുന്ന ധന്യ നിമിഷത്തിന് ഇന്ന് വേദിയൊരുങ്ങി.കൊല്ലം, കരുനാഗപ്പള്ളിക്കടുത്ത്, ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് പള്ളിയുടെ…

23 hours ago

ഇന്ധനവിലയിൽ ആശ്വാസം; പെട്രോൾ-ഡീസൽ എക്സൈസ് ഇളവ് നീട്ടിയേക്കുമെന്ന് മന്ത്രി ജാക്ക് ചേംബേഴ്സ്

പെട്രോളിനും ഡീസലിനും നിലവിലുള്ള എക്സൈസ് നികുതി ഇളവുകൾ തുടരാൻ സർക്കാർ ആലോചിക്കുന്നതായി സൂചന. Budget 2027-ൽ ഇന്ധന നികുതി ഇളവുകൾ…

23 hours ago