ന്യൂദല്‍ഹി: ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെ ടി.വികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താന്‍ ഇന്ത്യ. വ്യാഴാഴ്ച വൈകീട്ട് ഡയറക്ടറേറ്റ് ജനറല്‍ ഫോറീന്‍ ട്രേഡ് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘കളര്‍ ടി.വികളുടെ ഇറക്കുമതി നിയന്ത്രിക്കും. ഇനി ഇവ ഇറക്കുമതി ചെയ്യുന്നതിന് സര്‍ക്കാരിന്റെ ലൈസന്‍സ് ആവശ്യമായിരിക്കും. ചൈനീസ് ടി.വികളുടെ വരവ് പരിശോധിക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം’, ഡി.ജി.എഫ്.ടി അധികൃതര്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് 15,000 കോടി രൂപയുടെ ടി.വി വ്യവസായമുണ്ട്. ഇതില്‍ 36 ശതമാനവും ചൈനയില്‍ നിന്നും തെക്ക് കിഴക്കന്‍ ഏഷ്യയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്.
ലഡാക്ക് അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തിന് ശേഷം ചൈനയുമായുള്ള വ്യാപാര ബന്ധത്തില്‍ നിന്ന് ഇന്ത്യ പിന്നോട്ടുപോയിരുന്നു. മാത്രമല്ല സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ച് 59 ചൈനീസ് ആപ്പുകളും ഇന്ത്യ നിരോധിച്ചിരുന്നു.
ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു …
സ്റ്റേറ്റ് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ കണക്കുകൾ പ്രകാരം, 2025 ലെ അവസാന മൂന്ന് മാസങ്ങളിൽ ഭൂവുടമകൾ നൽകിയ കുടിയൊഴിപ്പിക്കൽ നോട്ടീസുകളുടെ…
ലോസ് ആഞ്ചലസ്: നഗരത്തിലെ വർധിച്ചുവരുന്ന ചൂടും കാലാവസ്ഥാ വ്യതിയാനവും നേരിടാൻ ബൃഹത്തായ പദ്ധതികളുമായി മേയർ സ്ഥാനാർത്ഥി നിത്യ രാമൻ. നഗരത്തിലുടനീളം…
വെർമോണ്ട് (യുഎസ്എ): സ്വന്തം പിതാവ് നടത്തിയ ക്രൂരമായ വധശ്രമത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 39-കാരിയായ ബ്രിട്ടാനി ഡേവിസിന്റെ അനുഭവം ലോകത്തെ…
വാഷിംഗ്ടൺ: ആഗോളതലത്തിൽ കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനായി, കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇറാനിയൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക താൽക്കാലിക അനുമതി നൽകി.…
ഹവായ്: ആക്ഷൻ സിനിമാ ലോകത്തെ ഇതിഹാസ താരം ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.…