ഭോപ്പാല്‍: മധ്യപ്രദേശില്‍ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യമന്ത്രി കമല്‍ നാഥ് ദേശീയ പതാക ഉയര്‍ത്തുന്നതിന് മുന്‍പ് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വാക്കേറ്റം. ഇന്‍ഡോറിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു കോണ്‍ഗ്രസ് നേതാക്കളായ ദേവേന്ദ്രസിംഗ് യാദവും ചന്ദു കുജ്ഞിറും തമ്മില്‍ വഴക്കിട്ടത്.
ഇരുവരെയും പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്നാണ് പിടിച്ചുമാറ്റിയത്. ഇരുവരും തമ്മില്‍ വഴക്കുണ്ടാവാനുള്ള സാഹചര്യം വ്യക്തമല്ല. കയ്യാങ്കളി ഉണ്ടാവുന്നതിന് മുന്‍പ് തന്നെ പരസ്പരം വഴക്കുണ്ടാക്കുന്നുണ്ടായിരുന്നു.
എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ കമല്‍നാഥ് സംഭവ സ്ഥലത്ത് എത്തുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യവ്യാപകമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ റിപ്പബ്ലിക് ദിനത്തിലും ഉണ്ടാവുമെന്ന ഭയത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
𝐖𝐚𝐭𝐞𝐫𝐟𝐨𝐫𝐝 ( 𝐃𝐮𝐧𝐠𝐚𝐫𝐯𝐚𝐧 ): വാട്ടർഫോർഡ് മലയാളി ഇന്ദുചൂഡൻ ഇന്ന് വെളുപ്പിനെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. കോട്ടയം ഏറ്റുമാനൂർ…
അയർലണ്ട്: ഓൾ അയർലൻഡ് സിറോ-മലബാർ ബൈബിൾ ക്വിസ് ഫൈനൽ മത്സരം കോർക്കിൽ വച്ച് നടത്തും. ഫെബ്രുവരി 28 ശനിയാഴ്ച 2…
അയർലണ്ടിലെ St. James’s Hospitalൽ നഴ്‌സായി സേവനം അനുഷ്ഠിച്ചിരുന്ന നിമ്മി ജോയ് (34) ഇന്നലെ വൈകിട്ട് ഇന്ത്യയിൽ നിര്യാതയായി. ആരോഗ്യപ്രശ്നങ്ങളെ…
ഫ്രാൻസിൽ ഉന്നതപഠനം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കായി ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. 2030ഓടെ പ്രതിവർഷം 30,000…
വാഷിംഗ്ടൺ ഡി.സി: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഊഴത്തിലെ ആദ്യ വർഷം പൂർത്തിയാകുമ്പോൾ, ഭൂരിഭാഗം ഇന്ത്യൻ അമേരിക്കൻ വംശജരും ഭരണകൂടത്തിന്റെ…
ലയ ഹെൽത്ത്കെയർ അവരുടെ 65 ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില ശരാശരി 4.7% വർദ്ധിപ്പിക്കുന്നു. ഇത് ഒരു മുതിർന്ന വ്യക്തിക്ക്…