ലക്നൗ: രാമക്ഷേത്ര നിര്‍മ്മാണത്തിനായി നിർബന്ധിത സംഭാവന ആവശ്യപ്പെടുന്നതായി ആരോപണം. യുപിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ഒരു ദിവസത്തെ വേതനം നിര്‍ബന്ധിച്ച് വാങ്ങുന്നതായും കൂടാതെ ഉത്തർപ്രദേശ് ഷഹജഹൻപുർ ജലാൽബാദ് മുൻസിപ്പാലിറ്റി തൊഴിലാളികളിൽ നിന്നും 100 രൂപ വീതം സംഭാവന നൽകണമെന്ന് ഒരു മുന്‍സിപ്പൽ ഇൻസ്പെക്ടർ നിർബന്ധിക്കുന്നു എന്നാണ് ആരോപണം.
യുപിയിലെ പി.ഡബ്‌ള്യു.ഡി വിഭാഗത്തിലെ ജീവനക്കാരില്‍ നിന്നും മേലുദ്യോഗസ്ഥന്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ പേര് പറഞ്ഞ് പണം പിരിക്കുന്നുവെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. ഇവരിൽ നിന്നും പണപ്പിരിവ് നടത്തുകയും ‘പി.ഡബ്‌ള്യു.ഡി രാം മന്ദിര്‍ വെല്‍ഫെയര്‍’ എന്ന പേരില്‍ ബാങ്ക് അക്കൗണ്ട് തുറക്കാനും ഇയാള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ഉത്തർപ്രദേശ് ഷഹജഹൻപുർ ജലാൽബാദ് മുൻസിപ്പാലിറ്റിയിലെ തൊഴിലാളികൾ പണം നൽകാൻ തയ്യാറായില്ലെങ്കിൽ ജോലിക്കെത്തിയാലും ഹാജർ രേഖപ്പെടുത്തില്ലെന്ന് ഭീഷണി മുഴക്കിയെന്നും ശുചീകരണ തൊഴിലാളികൾ പറയുന്നു.
നിലവില്‍ ക്ഷേത്രനിര്‍മ്മാണത്തിന്റെ പണികള്‍ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്. 1100 കോടി രൂപയാണ് ക്ഷേത്രനിര്‍മാണത്തിന് ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നത്.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…