gnn24x7

രാമക്ഷേത്ര നിര്‍മ്മാണത്തിനായി നിർബന്ധിത സംഭാവന ആവശ്യപ്പെടുന്നതായി ആരോപണം

0
182
gnn24x7

ലക്നൗ: രാമക്ഷേത്ര നിര്‍മ്മാണത്തിനായി നിർബന്ധിത സംഭാവന ആവശ്യപ്പെടുന്നതായി ആരോപണം. യുപിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ഒരു ദിവസത്തെ വേതനം നിര്‍ബന്ധിച്ച് വാങ്ങുന്നതായും കൂടാതെ ഉത്തർപ്രദേശ് ഷഹജഹൻപുർ ജലാൽബാദ് മുൻസിപ്പാലിറ്റി തൊഴിലാളികളിൽ നിന്നും 100 രൂപ വീതം സംഭാവന നൽകണമെന്ന് ഒരു മുന്‍സിപ്പൽ ഇൻസ്പെക്ടർ നിർബന്ധിക്കുന്നു എന്നാണ് ആരോപണം.

യുപിയിലെ പി.ഡബ്‌ള്യു.ഡി വിഭാഗത്തിലെ ജീവനക്കാരില്‍ നിന്നും മേലുദ്യോഗസ്ഥന്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ പേര് പറഞ്ഞ് പണം പിരിക്കുന്നുവെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. ഇവരിൽ നിന്നും പണപ്പിരിവ് നടത്തുകയും ‘പി.ഡബ്‌ള്യു.ഡി രാം മന്ദിര്‍ വെല്‍ഫെയര്‍’ എന്ന പേരില്‍ ബാങ്ക് അക്കൗണ്ട് തുറക്കാനും ഇയാള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ഉത്തർപ്രദേശ് ഷഹജഹൻപുർ ജലാൽബാദ് മുൻസിപ്പാലിറ്റിയിലെ തൊഴിലാളികൾ പണം നൽകാൻ തയ്യാറായില്ലെങ്കിൽ ജോലിക്കെത്തിയാലും ഹാജർ രേഖപ്പെടുത്തില്ലെന്ന് ഭീഷണി മുഴക്കിയെന്നും ശുചീകരണ തൊഴിലാളികൾ പറയുന്നു.

നിലവില്‍ ക്ഷേത്രനിര്‍മ്മാണത്തിന്റെ പണികള്‍ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്. 1100 കോടി രൂപയാണ് ക്ഷേത്രനിര്‍മാണത്തിന് ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here