Categories: India

രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ അശോക് ഗെലോട്ടിന്റെ അനുയായിയെ ചോദ്യം ചെയ്ത് സിബിഐ

ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അനുയായിയെ ചോദ്യം ചെയ്ത് സിബിഐ. മെയ് മാസത്തില്‍ രാജസ്ഥാനില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.

അശോക് ഗെലോട്ടിന്റെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ ദേവാ റാം സൈനിയെയാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എം.എല്‍.എ കൃഷ്ണ പൂനിയയെയും ചോദ്യം ചെയ്തിരുന്നു. രണ്ട് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്.

മെയ് 23നാണ് വിഷ്ണുദത്ത് എന്ന പൊലീസ് ഓഫീസര്‍ തന്റെ ഔദ്യോഗിക വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രാജസ്ഥാന്‍ സര്‍ക്കാര്‍ കേസ് സിബിഐക്ക് വിടുകയായിരുന്നു.

കടുത്ത സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്നതിനാലാണ് വിഷ്ണുദത്ത് ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍ ആരോപിച്ചിരുന്നു.

രാജസ്ഥാനില്‍ പ്രതിപക്ഷമായ ബി.ജെ.പിയും ബി.എസ്.പിയും കോണ്‍ഗ്രസ് എം.എല്‍.എ കൃഷ്ണപൂനിയയുടെ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു പൊലീസുകാരനെന്ന് പറഞ്ഞിരുന്നു.

എന്നാല്‍ കൃഷ്ണ പൂനിയ ഇത് നിരസിച്ചിട്ടുണ്ട്. സി.ബി.ഐ കഴിഞ്ഞ ദിവസം മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

Newsdesk

Recent Posts

Monzoക്ക് സെൻട്രൽ ബാങ്കിൽ നിന്ന് സമ്പൂർണ ബാങ്കിംഗ് ലൈസൻസ് ലഭിച്ചു

യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…

2 hours ago

യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്ക

വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…

10 hours ago

ക്യാമ്പസ്സിൻ്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി

വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…

20 hours ago

ഗാർഹിക വൈദ്യുതി നിരക്കുകൾ പ്രതിമാസം 1.75 യൂറോ വരെ വർധിക്കും

ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…

22 hours ago

HSEയുടെ പുതിയ മേധാവിയായി Anne O’Connorനെ നിയമിച്ചു

എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…

1 day ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

1 day ago