ന്യൂഡല്‍ഹി: ബിജെപിയുടെ ബഹുജന സമ്പര്‍ക്ക പരിപാടിക്ക് ഇന്ന് തുടക്കം കുറിക്കും.പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് ബിജെപി രാജ്യമെങ്ങും നടത്തുന്ന പരിപാടിയാണിത്. ഡല്‍ഹിയില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ അമിത് ഷാ ഉദ്ഘാടനം ചെയ്യും. മുപ്പതിനായിരത്തോളം പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുമെന്നാണ് വിവരം.
ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നഡ്ഡ, വൈസ് പ്രസിഡന്റ് ശ്യാം ജാജു എന്നിവരും പങ്കെടുക്കും. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന റാലിയില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇന്ന് ബൂത്ത് തല പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. രാവിലെ 11.30 ന് ഇന്ദിരാ ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആണ് സമ്മേളനം. തിരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രവര്‍ത്തകരെ തയ്യാറാക്കുകയാണ് റാലിയുടെ ലക്ഷ്യം.പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് രാജ്യമെങ്ങും ബിജെപി സംഘടിപ്പിക്കുന്ന പ്രചാരണത്തിന്‍റെ ഭാഗമായി അമിത് ഷാ കേരളത്തിലും എത്തും.
ഈ മാസം 15 മുതല്‍ 25 വരെയാണ് കേരളത്തില്‍ പ്രചാരണ പരിപാടികള്‍ നിശ്ചയിച്ചിരിക്കുന്നത്.കേരളത്തില്‍ കോണ്‍ഗ്രസ്സും, സിപിഎമ്മും, മുസ്ലിം സംഘടനകളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടുത്ത പ്രതിഷേധത്തിലാണ്. കേരള നിയമസഭ നിയമത്തിനെതിരെ പ്രമേയവും പാസാക്കിയിരുന്നു.ഈ സാഹചര്യത്തില്‍ രാഷ്ട്രീയമായി പ്രതിഷേധങ്ങളെ പ്രതിരോധിക്കുന്നതിനാണ് ബിജെപി തയ്യാറെടുക്കുന്നത്.
ബിജെപിയെ മുന്‍ നിര്‍ത്തി പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് കൊണ്ടുള്ള മുഴുവന്‍ പ്രചാരണ പരിപാടികളും ആസൂത്രണം ചെയ്യുക ആര്‍എസ്എസ് ആയിരിക്കും. വീടുകള്‍ കയറിഇറങ്ങിയുള്ള പ്രചാരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആര്‍എസ്എസ് നിയന്ത്രണത്തിലാകും നടക്കുകയെന്നാണ് റിപ്പോര്‍ട്ട്.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…
തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…
സോഫ്റ്റ്വെയർ തകരാറിനെ തുടർന്ന് ആഗോള തലത്തിൽ നൂറുകണക്കിന് വിമാന സർവീസുകൾ തടസ്സപ്പെട്ടു. എയർബസ് A320 ശ്രേണിയിലെ വിമാനങ്ങളെയാണ് തകരാർ ബാധിച്ചത്.…
ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഉബർ ഉപഭോക്താക്കൾക്ക് നിശ്ചിത നിരക്ക് ഓപ്ഷനുകൾ ഏർപ്പെടുത്തുന്നതിനെതിരെ ടാക്സി ഡ്രൈവർമാരുടെ പ്രതിഷേധം. വ്യാഴാഴ്ച വൈകുന്നേരം നടന്ന പ്രതിഷേധത്തെ…
ഐറിഷ് ലൈഫ് ഹെൽത്ത് ജനുവരി മുതൽ പ്രീമിയം നിരക്കുകൾ ശരാശരി 5% വർദ്ധിപ്പിക്കും. ഇത് അടുത്ത വർഷം പല കുടുംബങ്ങളുടെയും…