അനില്‍ അംബാനിയില്‍ നിന്ന് 1,200 കോടിയിലധികം രൂപ തിരിച്ചുപിടിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ (എന്‍സിഎല്‍ടി) അപേക്ഷ നല്‍കി. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനും റിലയന്‍സ് ഇന്‍ഫ്രാടെലിനും നല്‍കിയ വായ്പകള്‍ക്ക് അംബാനി വ്യക്തിഗത ഗ്യാരണ്ടി നല്‍കിയതനുസരിച്ചാണ് പാപ്പരത്വ നിയമത്തിന്റെ പേഴ്‌സണല്‍ ഗ്യാരണ്ടി ക്ലോസ് പ്രകാരം തുക തിരിച്ചുപിടിക്കാനുള്ള നീക്കം.
ബി.എസ്.വി. പ്രകാശ് കുമാര്‍ അധ്യക്ഷനായ ട്രൈബ്യൂണല്‍ മറുപടി നല്‍കാന്‍ ഈ വ്യാഴാഴ്ച വരെയാണ് അനില്‍ അംബാനിക്ക് സമയം അനുവദിച്ചിട്ടുള്ളത്. അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് പാപ്പരത്തത്തിനായി 2019 ന്റെ തുടക്കത്തില്‍ അപേക്ഷ നല്‍കിയിരുന്നു.
കിട്ടാക്കടമായ 717 മില്യണ്‍ ഡോളര്‍ മൂന്ന് ചൈനീസ് ബാങ്കുകള്‍ക്ക് നല്‍കണമെന്ന് യു.കെ കോടതി കഴിഞ്ഞ മാസം അനില്‍ അംബാനിയോട് നിര്‍ദേശിച്ചതിനു പിന്നാലെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടി. ആര്‍കോം, റിലയന്‍സ് ഇന്‍ഫ്രാടെല്‍ ലിമിറ്റഡ് എന്നിവ നേടിയ കോര്‍പ്പറേറ്റ് വായ്പയുമായി ബന്ധപ്പെട്ടതായിരുന്നു ഗ്യാരണ്ടി എന്നും അനില്‍ അംബാനിയുടെ സ്വകാര്യ വായ്പയല്ലെന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.ചൈനീസ് ബാങ്കുകളുടെ കേസില്‍ യു.കെ കോടതി ഈ വാദം തള്ളിയിരുന്നു.
ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ. യുവനടിയുടെ പീഡന പരാതിയെ തുടർന്നാണ് അറസ്റ്റ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഇടുക്കി…
Clare Hurricanes ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന, അയർലണ്ടിലെ ആദ്യ വനിതാ ക്രിക്കറ്റ് മാമാ ങ്കം Ladies Premier League…
ലോസ് ആഞ്ചലസ്: ഡോ. കവിരാജന്റെ ധർമ്മപത്നി ശ്രീമതി. ഇന്ദിര കവിരാജൻ നിര്യാതയായി. 1965 മുതൽ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ താമസിച്ചുവരികയായിരുന്നു.…
ഗോകുലം മൂവീൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ…
ഫാർമേഴ്‌സ് ബ്രാഞ്ച്(ഡാളസ്): എപ്പിസ്കോപ്പൽ ഡയസീസ് ഓഫ് ഡാളസിന്റെ എട്ടാമത് ബിഷപ്പായി ചുമതലയേറ്റ ബിഷപ്പ് റോബർട്ട് പ്രൈസ് ഓശാന ഞായറാഴ്ച നടന്ന…
ടെക്സാസ് :ടെക്സാസിലെ പാൻഹാൻഡിലിന് സമീപം നടത്തിയ വാഹനപരിശോധനയ്ക്കിടെ കാറിന്റെ ഡാഷ്‌ബോർഡിൽ ഒളിപ്പിച്ച നിലയിൽ 20 പൗണ്ട് (ഏകദേശം 9 കിലോ)…