ന്യൂഡല്ഹി: പ്രധാനമന്ത്രിയുടെ “ആത്മനിര്ഭര് ഭാരത്” പദ്ധതിയ്ക്ക് ഉറച്ച പിന്തുണ നല്കി പ്രമുഖ മൊബൈല് നിര്മ്മാതാക്കളായ ആപ്പിള്.
ഇതിന്റെ ഭാഗമായി ലോകപ്രശസ്ത ടെക് കമ്പനിയായ ആപ്പിള് അവരുടെ പ്രീമിയം മൊബൈല് മോഡലുകളിലൊന്നായ iphone 11 ന്റെ നിര്മ്മാണം ഇന്ത്യയില് ആരംഭിച്ചിരിക്കുകയാണ്. ആപ്പിളിനായി ഫോണുകള് അസംബ്ലിള് ചെയ്യുന്ന ചെന്നൈയിലെ ഫോക്സ്കോണ് പ്ലാന്റിലാണ് നിര്മ്മാണം പുരോഗമിക്കുന്നത്. മേയ്ക്ക് ഇന് ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഫോണ് നിര്മിക്കുക.
ഇതാദ്യമായാണ് ആപ്പിളിന്റെ ടോപ്പ് ലൈന് മോഡല് ഉല്പന്നം ഇന്ത്യയില് നിര്മിക്കുന്നത്. കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലാണ് രാജ്യത്ത് iphone 11 നിര്മ്മാണം ആരംഭിച്ച കാര്യം അറിയിച്ചത്.
ഇതിനു പുറമെ, iphone SE(2020)യും ഇന്ത്യയില് തന്നെ നിര്മ്മിക്കുമെന്നാണ് സൂചന. ബാംഗളൂരുവിലെ വിസ്ട്രോണ് പ്ലാന്റിലാകും SE(2020) നിര്മ്മിക്കുക.
ഇന്ത്യയില് തങ്ങളുടെ നിര്മ്മാണത്തില് ആപ്പിള് വലിയ വര്ദ്ധനയാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയില് നിര്മ്മാണം നടത്തുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ആപ്പിള് സിഇഒ ടിം കുക്ക് അടുത്തിടെ പറഞ്ഞിരുന്നു. ആപ്പിള് ചൈനയില് നിന്നും പിന്മാറുന്നതിനുള്ള സൂചനകള് പുറത്തുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യയില് ഫോണ് നിര്മ്മാണത്തില് ആപ്പിള് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തില് ഇന്ത്യയിലെ ഉപയോഗത്തിനുള്ള ഫോണുകളാകും ഇവിടെ അസംബ്ലിള് ചെയ്യുക. രണ്ടാം ഘട്ടത്തില് മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യന് നിര്മ്മിത ഫോണ് കയറ്റുമതി ചെയ്യും. ചൈനക്ക് മേലുള്ള ആശ്രയം കുറക്കുകയാണ് ഇന്ത്യന് നിര്മ്മിത ഐഫോണിലൂടെ ആപ്പിള് ലക്ഷ്യമിടുന്നത്.
അതേസമയം, iphone 11ന്റെ വില ആപ്പിള് തല്ക്കാലത്തേക്ക് കുറക്കില്ലെന്നാണ് റിപ്പോര്ട്ടുകള്. എന്നാല്, ഭാവിയില് ഇക്കാര്യം കമ്പനി പരിഗണിച്ചേക്കും. പ്രാദേശികമായി നിര്മ്മിച്ചാല് ഇറക്കുമതി തീരുവയില് 22% ആപ്പിളിന് ലാഭിക്കാം.
ഇന്ത്യയില് ഏറ്റവും കൂടുതല് വിറ്റുപോകുന്ന ആപ്പിള് മോഡലുകളിലൊന്നാണ് iphone11. iphone XR, iphone7 എന്നിവയാണ് ഇന്ത്യയില് തരംഗമായ മറ്റ് മോഡലുകള്.
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…