ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജൂലൈ 23 മുതല്‍ ജൂലൈ 26 വരെയുളള ദിവസങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം വളരെ കുറവാണെന്നും കെജ്രിവാള്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.
നിലവില്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് അസുഖബാധിതരാകുന്നത്. വീട്ടില്‍ തന്നെ നിരവധി പേര്‍ ചികിത്സ തുടരുന്നുണ്ട്. അതിനാല്‍ വളരെ കുറച്ച് പേരെ മാത്രമേ ആശുപത്രിയില്‍ പ്രവേശിക്കേണ്ടതായി വരുന്നുളളുവെന്നും കെജ്രിവാള്‍ ട്വിറ്ററിലൂടെ പറഞ്ഞു.
ഡല്‍ഹി കോവിഡ് ആപ്പിലെ സ്ക്രീന്‍ ഷോട്ടുകളും അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ആശുപത്രികളില്‍ മുന്‍പും ഇപ്പോഴും ഒഴിവുണ്ടായിരുന്ന ബെഡുകളുടെയും വെന്റിലേറ്ററുകളുടെയും കണക്കുകളാണ് കെജ്രിവാള്‍ പങ്കുവെച്ചത്. ജൂണ്‍ 23ന് 7,126 കോവിഡ് ബെഡുകളും 242 വെന്റിലേറ്ററുകളുമാണ് സംസ്ഥാനത്ത് ഒഴിവുണ്ടായിരുന്നത്. ജൂലൈ 26 ഞായറാഴ്ച ആയപ്പോള്‍ 12,460 ബെഡുകളും 778 വെന്റിലേറ്ററുകളുമായി അത് ഉയര്‍ന്നുവെന്നും കണക്കുകളിൽ വ്യക്തമാക്കുന്നു.
ആയുധങ്ങൾ കൈയ്യിലേന്തി പ്രതിരോധത്തിൻ്റേയും, പ്രതികാരത്തിൻ്റേയും, രോഷവുമായി ഷാജി പാപ്പനും സംഘവും പ്രത്യക്ഷപ്പെടുന്ന ആട് 3 യുടെ പുതിയ പോസ്റ്റർ എത്തി.മാർച്ച്…
കോർക്കിലെ ആപ്പിളിന്റെ യൂറോപ്യൻ ആസ്ഥാനത്ത് പുതിയ ഓഫീസ് കെട്ടിടം ഔദ്യോഗികമായി തുറന്നു. 1,300 ജീവനക്കാരെ ഇവിടെ ഉൾക്കൊള്ളുന്നതിന് സാധിക്കും. കോർക്കിലെ…
വാഷിംഗ്‌ടൺ: അമേരിക്കയിലെ പ്രമുഖ പൊതുജനാരോഗ്യ ഏജൻസിയായ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ ആക്ടിംഗ് ഡയറക്ടറായി ഇന്ത്യൻ വംശജനായ…
ഫ്ലോറിഡ: ഫെബ്രുവരി 17 ചൊവ്വാഴ്ച ഫ്ലോറിഡയിലെ ഒരു വീട്ടിലുണ്ടായ വൻ തീപിടുത്തത്തിൽ ദമ്പതികളും നാല് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ…
ഒക്ലഹോമ:ഒക്ലഹോമയിലെ മസ്റ്റാങ് പബ്ലിക് സ്കൂളിൽ പ്രതിഷേധ സൂചകമായി ക്ലാസ് ബഹിഷ്കരിച്ച നൂറിലധികം വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. ഫെഡറൽ ഇമിഗ്രേഷൻ അധികൃതരുടെ…
സാൻ അന്റോണിയോ: മദ്യലഹരിയിലായിരുന്ന മാതാവ് 12 വയസ്സിൽ താഴെ പ്രായമുള്ള മകനെ ഫോൺ പോലും നൽകാതെ 19 മൈൽ അകലെയുള്ള…