രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ഉത്തമമാണ് ഔഷധക്കഞ്ഞി,ആയുര്‍വേദ കൂട്ടുകള്‍ ചേര്‍ത്താണ് ഔഷധ കഞ്ഞി തയ്യാറാക്കുന്നത്. ഒരു കുടുംബത്തിന്(4-5പേര്‍ക്ക്) കഴിക്കാന്‍ വേണ്ടിയുള്ള ഔഷധക്കഞ്ഞി തയ്യാറാക്കുന്നവിധമാണ് വിവരിക്കുന്നത്.
നീരെടുക്കാനുള്ളവ: ഒരുപിടി ഓരില, മൂവില, ചെറുവഴുതന, ചെറൂള, പുത്തരിച്ചുണ്ട, കുറുന്തോട്ടി, തഴുതാമ, കരിങ്കുറിഞ്ഞി, വയല്‍ച്ചുള്ളി, കുഞ്ഞുണ്ണി, പൂവാങ്കുറുന്നില, മുക്കുറ്റി, പൊടിത്തൂവ, നന്നാറി, തറുതാവില്‍, കടലമുക്ക്, പാറവള്ളി, ഇടിഞ്ഞില്‍, പെരുക്കിന്‍കട, കഞ്ഞിത്തൂവ, വെന്നി, തുമ്പ, മുയല്‍ച്ചെവിയന്‍, തൊട്ടാവാടി, കീഴാര്‍നെല്ലി
പൊടിച്ചെടുക്കാനുള്ളവ: ഞെരിഞ്ഞില്‍ 50 ഗ്രാം ചുക്ക് 20 ഗ്രാം വരട്ടുമഞ്ഞള്‍ 100 ഗ്രാം കറുകപ്പട്ട 30 ഗ്രാം മല്ലി 100 ഗ്രാം ചതൂപ്പ 20 ഗ്രാം
കഞ്ഞിക്ക് ആവശ്യമായവ 20 ഗ്രാം ജീരകം 100 ഗ്രാംഉലുവ 20 ഗ്രാം അശാളി 5 കക്കിന്‍കായ എന്നിവയും 300 ഗ്രാം ഉണക്കലരിയും ഒരു മുറി തേങ്ങയും ഇന്തുപ്പും തയ്യാറാക്കി വെയ്ക്കുക.
തയ്യാറാക്കുന്ന വിധം
കക്കിന്‍കായ തലേന്ന് വെള്ളത്തിലിടുക. രാവിലെ വെള്ളമൂറ്റി വേറെ വെള്ളത്തിലിട്ടു വയ്ക്കുക. ഉലുവയും തലേദിവസം തന്നെ വെള്ളത്തിലിട്ടു വയ്ക്കുക. പിറ്റേ ദിവസത്തേക്ക് ഇത് മുളച്ചു വരും. കഞ്ഞി വയ്ക്കുമ്പോള്‍ കക്കിന്‍കായയും തേങ്ങയും അരയ്ക്കുക.
അരിയും മുളപ്പിച്ച ഉലുവയും വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ ജീരകം, അശാളി എന്നിവചേര്‍ക്കുക.
തിളച്ചു കഴിയുമ്പോള്‍ അരച്ചുവച്ച തേങ്ങ ചേര്‍ക്കുക.ശേഷം പൊടിച്ചു വച്ച മരുന്നുകൂട്ടുകള്‍ ചേര്‍ത്ത് തിളപ്പിക്കുക.
ശേഷം ഇലച്ചാറുകള്‍ ചേര്‍ത്ത് തിളപ്പിക്കുക. തിളച്ച കഞ്ഞി ഇറക്കി വച്ച് ഇന്തുപ്പ് ചേര്‍ത്ത് കഴിക്കാം. സ്വാദിനായി നെയ്യ് കൂടിചേര്‍ക്കാവുന്നതാണ്.
കോർക്കിലെ മലയാളി സംഗീതപ്രേമികൾക്കായി ആവേശകരമായൊരു സംഗീതവിരുന്നൊരുക്കാൻ വിനീത് ശ്രീനിവാസൻ എത്തുന്നു. Spice Town Cork സംഘടിപ്പിക്കുന്ന ‘Vineeth Sreenivasan Live…
2026-ൽ അയർലണ്ടിലെ സർവകലാശാലകളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം ആരംഭിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘Welcome Meet’…
അയർലണ്ടിൽ First Time Buyersnവാങ്ങാൻ ഒരുങ്ങുന്നവർക്ക് Budget 2027-ലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് Help to Buy (HTB) പദ്ധതിയിലെ വർധന.…
പുതിയ പൊതുമേഖലാ ശമ്പള കരാർ സംബന്ധിച്ച ചർച്ചകൾ വൈകുന്നതിലും ജീവിതച്ചെലവ് വർധിക്കുന്നതിലും പ്രതിഷേധിച്ച് അയർലണ്ടിലെ നഴ്‌സുമാരും മിഡ്‌വൈഫുമാരും ഇന്ന് ആശുപത്രികളിൽ…
ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി…
പനാജി: ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ വച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.…