Categories: Top News

സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 689 പേര്‍ രോഗമുക്തി നേടി. 927 ല്‍ 733 പേര്‍ക്ക് സമ്പര്‍കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

79 ശതമാനമാണ് ഇന്നത്തെ സമ്പര്‍ക്ക വ്യാപനം.  76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരും 91 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഉറവിടം അറിയാത്ത കേസുകളുടെ എണ്ണം 67 ആണ്.

തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ 107 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും എറണാകുളം ജില്ലയില്‍ 61 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 57 പേര്‍ക്കും മലപ്പുറം ജില്ലയില്‍ 56 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും ഇടുക്കി ജില്ലയില്‍ 48 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ 47 പേര്‍ക്കും ആലപ്പുഴ പാലക്കാട് ജില്ലയില്‍ 42 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ 41 പേര്‍ക്കും വയനാട് ജില്ലയില്‍ 28 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തൃശൂര്‍ ജില്ലയിലെ വര്‍ഗീസ് ( 71), മലപ്പുറം ജില്ലയിലെ അബ്ദുള്‍ ഖാദര്‍ (71) എന്നിവര്‍ മരണമടഞ്ഞു. സംസ്ഥാനത്തെ ഇതുവരെയുള്ള കൊവിഡ് മരണം 61 ആണ്.

തിരുവനന്തപുരത്ത് 164 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കാസര്‍കോട് 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. കൊല്ലം ജില്ലയില്‍ 59 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 57 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 53 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 45 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 39 പേര്‍ക്കും പാലക്കാട് ജില്ലയിലെ 37 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ 31 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ 15 പേര്‍ക്കും വയനാട് ജില്ലയിലെ 14 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

Newsdesk

Recent Posts

‘Vineeth Sreenivasan Live in Cork’ ഷോയ്ക്ക് ഇനി 6 ദിവസങ്ങൾ മാത്രം

കോർക്കിലെ മലയാളി സംഗീതപ്രേമികൾക്കായി ആവേശകരമായൊരു സംഗീതവിരുന്നൊരുക്കാൻ വിനീത് ശ്രീനിവാസൻ എത്തുന്നു. Spice Town Cork സംഘടിപ്പിക്കുന്ന ‘Vineeth Sreenivasan Live…

1 hour ago

അയർലണ്ടിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി എംബസിയുടെ ‘Welcome Meet’ ഒക്ടോബർ 13ന്

2026-ൽ അയർലണ്ടിലെ സർവകലാശാലകളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം ആരംഭിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘Welcome Meet’…

6 hours ago

ഹെൽപ്പ്-ടു-ബൈ സ്കീം റിലീഫ് വർദ്ധനവ് പ്രാബല്യത്തിൽ; Revenue account-ൽ ഇപ്പോഴും €30,000 കാണുന്നവർ എന്ത് ചെയ്യണം.?

അയർലണ്ടിൽ First Time Buyersnവാങ്ങാൻ ഒരുങ്ങുന്നവർക്ക് Budget 2027-ലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് Help to Buy (HTB) പദ്ധതിയിലെ വർധന.…

8 hours ago

ശമ്പള കരാർ വൈകുന്നു; ആശുപത്രികളിൽ നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും പ്രതിഷേധം

പുതിയ പൊതുമേഖലാ ശമ്പള കരാർ സംബന്ധിച്ച ചർച്ചകൾ വൈകുന്നതിലും ജീവിതച്ചെലവ് വർധിക്കുന്നതിലും പ്രതിഷേധിച്ച് അയർലണ്ടിലെ നഴ്‌സുമാരും മിഡ്‌വൈഫുമാരും ഇന്ന് ആശുപത്രികളിൽ…

10 hours ago

ജഗൻ ഷാജികൈലാസ്- ദിലീപ് ചിത്രം’നീക്കം’ ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി…

11 hours ago

നാനാ പടേക്കർ അന്തരിച്ചു

പനാജി: ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ വച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.…

14 hours ago