gnn24x7

ഔഷധക്കഞ്ഞി

0
353
gnn24x7

രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ഉത്തമമാണ് ഔഷധക്കഞ്ഞി,ആയുര്‍വേദ കൂട്ടുകള്‍ ചേര്‍ത്താണ് ഔഷധ കഞ്ഞി തയ്യാറാക്കുന്നത്. ഒരു കുടുംബത്തിന്(4-5പേര്‍ക്ക്) കഴിക്കാന്‍ വേണ്ടിയുള്ള ഔഷധക്കഞ്ഞി തയ്യാറാക്കുന്നവിധമാണ് വിവരിക്കുന്നത്.

നീരെടുക്കാനുള്ളവ: ഒരുപിടി ഓരില, മൂവില, ചെറുവഴുതന, ചെറൂള, പുത്തരിച്ചുണ്ട, കുറുന്തോട്ടി, തഴുതാമ, കരിങ്കുറിഞ്ഞി, വയല്‍ച്ചുള്ളി, കുഞ്ഞുണ്ണി, പൂവാങ്കുറുന്നില, മുക്കുറ്റി, പൊടിത്തൂവ, നന്നാറി, തറുതാവില്‍, കടലമുക്ക്, പാറവള്ളി, ഇടിഞ്ഞില്‍, പെരുക്കിന്‍കട, കഞ്ഞിത്തൂവ, വെന്നി, തുമ്പ, മുയല്‍ച്ചെവിയന്‍, തൊട്ടാവാടി, കീഴാര്‍നെല്ലി

പൊടിച്ചെടുക്കാനുള്ളവ: ഞെരിഞ്ഞില്‍ 50 ഗ്രാം ചുക്ക് 20 ഗ്രാം വരട്ടുമഞ്ഞള്‍ 100 ഗ്രാം കറുകപ്പട്ട 30 ഗ്രാം മല്ലി 100 ഗ്രാം ചതൂപ്പ 20 ഗ്രാം

കഞ്ഞിക്ക് ആവശ്യമായവ 20 ഗ്രാം ജീരകം 100 ഗ്രാംഉലുവ 20 ഗ്രാം അശാളി 5 കക്കിന്‍കായ എന്നിവയും 300 ഗ്രാം ഉണക്കലരിയും ഒരു മുറി തേങ്ങയും ഇന്തുപ്പും തയ്യാറാക്കി വെയ്ക്കുക.

തയ്യാറാക്കുന്ന വിധം

കക്കിന്‍കായ തലേന്ന് വെള്ളത്തിലിടുക. രാവിലെ വെള്ളമൂറ്റി വേറെ വെള്ളത്തിലിട്ടു വയ്ക്കുക. ഉലുവയും തലേദിവസം തന്നെ വെള്ളത്തിലിട്ടു വയ്ക്കുക. പിറ്റേ ദിവസത്തേക്ക് ഇത് മുളച്ചു വരും. കഞ്ഞി വയ്ക്കുമ്പോള്‍ കക്കിന്‍കായയും തേങ്ങയും അരയ്ക്കുക. 
അരിയും മുളപ്പിച്ച ഉലുവയും വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ ജീരകം, അശാളി എന്നിവചേര്‍ക്കുക. 
തിളച്ചു കഴിയുമ്പോള്‍ അരച്ചുവച്ച തേങ്ങ ചേര്‍ക്കുക.ശേഷം പൊടിച്ചു വച്ച മരുന്നുകൂട്ടുകള്‍ ചേര്‍ത്ത് തിളപ്പിക്കുക. 
ശേഷം ഇലച്ചാറുകള്‍ ചേര്‍ത്ത് തിളപ്പിക്കുക. തിളച്ച കഞ്ഞി ഇറക്കി വച്ച് ഇന്തുപ്പ് ചേര്‍ത്ത് കഴിക്കാം. സ്വാദിനായി നെയ്യ് കൂടിചേര്‍ക്കാവുന്നതാണ്‌.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here