ജയ്പൂര്‍: സ്വാതന്ത്ര ദിനത്തില്‍ രാജസ്ഥാനിലെ ജനങ്ങളോട് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ശക്തമായി പോരാടണമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ജയ്പൂരിലെ സവായി മന്‍സിംഗ് സ്റ്റേഡിയത്തില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ അതിജീവനത്തിന് ജനാധിപത്യം നിലനില്‍ക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞു.
ജനാധിപത്യത്തെ കാത്തു സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.
‘സര്‍ക്കാരുകള്‍ മാറി മാറി വന്നാലും രാജ്യത്ത് ജനാധിപത്യം തുടരും. അത് സൂക്ഷിക്കാനുള്ള കടമ നാം ഓരോരുത്തര്‍ക്കുമുണ്ട്. കാരണം രാജ്യം അതിജീവിക്കുന്നത് രാജ്യത്ത് ജനാധിപത്യം അതിജീവിക്കുമ്പോഴാണ്,’ ഗെലോട്ട് പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങള്‍ വിവിധ മതങ്ങളിലും ജാതികളിലും ജീവിക്കുന്നവരാണെന്നും വിവിധ ഭാഷകള്‍ സംസാരിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഈ വൈവിധ്യങ്ങളില്‍ നമ്മുടെ നേതാക്കള്‍ സോഷ്യലിസം, മതേതരത്വവും ഉയര്‍ത്തിക്കാട്ടി ഒരുമിച്ച് നിര്‍ത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ് ഈ തത്വങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ശക്തമായി പോരാടണമെന്നു അദ്ദേഹം പറഞ്ഞു. രാജ്യത്തിന് സ്വാതന്ത്ര്യം നേടിതന്ന സ്വാതന്ത്ര്യ സമര സേനാനികളെയും അദ്ദേഹം സ്മരിച്ചു.
കഴിഞ്ഞ ദിവസമാണ് ഗെലോട്ട് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചത്. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കൊപ്പം ബി.എസ്.പി എം.എല്‍.എമാരും കോണ്‍ഗ്രസിന് വോട്ട് ചെയ്തിരുന്നു.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…