gnn24x7

സ്വാതന്ത്ര ദിനത്തില്‍ രാജസ്ഥാനിലെ ജനങ്ങളോട് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ശക്തമായി പോരാടണമെന്ന് ഗെലോട്ട്

0
124
gnn24x7

ജയ്പൂര്‍: സ്വാതന്ത്ര ദിനത്തില്‍ രാജസ്ഥാനിലെ ജനങ്ങളോട് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ശക്തമായി പോരാടണമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ജയ്പൂരിലെ സവായി മന്‍സിംഗ് സ്റ്റേഡിയത്തില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ അതിജീവനത്തിന് ജനാധിപത്യം നിലനില്‍ക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞു.

ജനാധിപത്യത്തെ കാത്തു സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.

‘സര്‍ക്കാരുകള്‍ മാറി മാറി വന്നാലും രാജ്യത്ത് ജനാധിപത്യം തുടരും. അത് സൂക്ഷിക്കാനുള്ള കടമ നാം ഓരോരുത്തര്‍ക്കുമുണ്ട്. കാരണം രാജ്യം അതിജീവിക്കുന്നത് രാജ്യത്ത് ജനാധിപത്യം അതിജീവിക്കുമ്പോഴാണ്,’ ഗെലോട്ട് പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങള്‍ വിവിധ മതങ്ങളിലും ജാതികളിലും ജീവിക്കുന്നവരാണെന്നും വിവിധ ഭാഷകള്‍ സംസാരിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഈ വൈവിധ്യങ്ങളില്‍ നമ്മുടെ നേതാക്കള്‍ സോഷ്യലിസം, മതേതരത്വവും ഉയര്‍ത്തിക്കാട്ടി ഒരുമിച്ച് നിര്‍ത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ് ഈ തത്വങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ശക്തമായി പോരാടണമെന്നു അദ്ദേഹം പറഞ്ഞു. രാജ്യത്തിന് സ്വാതന്ത്ര്യം നേടിതന്ന സ്വാതന്ത്ര്യ സമര സേനാനികളെയും അദ്ദേഹം സ്മരിച്ചു.

കഴിഞ്ഞ ദിവസമാണ് ഗെലോട്ട് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചത്. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കൊപ്പം ബി.എസ്.പി എം.എല്‍.എമാരും കോണ്‍ഗ്രസിന് വോട്ട് ചെയ്തിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here