ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമലയിടിഞ്ഞ് ദുരന്തം ഉണ്ടായ സംഭവത്തിൽ മൂന്നാം ദിവസവും തിരച്ചിൽ തുടരുകയാണ്. 200 ലധികം പേരെ കണ്ടെത്താനുണ്ട്. ഇതുവരെ 26 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കരസേനയെ കൂടാതെ ഐ.ടി.ബി.പിയും ദുരന്ത നിവാരണ സേനയും,വ്യോമസേനയും ഒന്നിച്ചാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നത്.
പ്രതികൂല കാലാവസ്ഥ തിരച്ചിലിന് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. അതേസമയം തിരച്ചിൽ വേഗത്തിൽ പൂർത്തിയാക്കാൻ സേനാ വിഭാഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അപകടത്തില്‍ പെട്ടവരില്‍ ഏറെയും യു.പി സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ട്. കാണാതായവരിൽ എഞ്ചിനിയർ മാരടക്കം രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
അയർലൻഡ് ആസ്ഥാനമായുള്ള എയർലൈൻ ഗ്രൂപ്പിനെ വാങ്ങണമെന്ന എലോൺ മസ്‌കിന്റെ ആഹ്വാനത്തിന് മറുപടിയുമായി സിഇഒ ഓ'ലീയറി. മസ്കിന്റെ ഭീഷണി പുച്ഛിച്ചു തള്ളിയ…
കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഗ്രീമയുടെ ഭർത്താവ് ബി.എം.…
മിനസോട്ട:അമേരിക്കയിലെ മിനസോട്ടയിൽ സ്കൂൾ വിട്ട് വീട്ടിലെത്തിയ അഞ്ചു വയസ്സുകാരനെയും പിതാവിനെയും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥർ…
വാഷിംഗ്ടൺ: അമേരിക്കയിൽ ഇമിഗ്രേഷൻ നടപടികളുടെ ഭാഗമായി നാടുകടത്തപ്പെടാൻ ഉത്തരവുള്ള വ്യക്തികളുടെ വീടുകളിൽ ജുഡീഷ്യൽ വാറണ്ടില്ലാതെ തന്നെ അതിക്രമിച്ചു കയറാൻ (Forcible…
പെൻസിൽവേനിയ: തന്റെ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കാറിനുള്ളിൽ തനിയെ ഇരുത്തി വാൾമാർട്ടിൽ ഷോപ്പിംഗിന് പോയ 42-കാരിയായ അമ്മയെ പോലീസ് അറസ്റ്റ്…