Categories: India

രാമക്ഷേത്രം;ഭൂമി പൂജ ഓഗസ്റ്റില്‍;പ്രധാനമന്ത്രി പങ്കെടുക്കാന്‍ സാധ്യത!

അയോധ്യ: രാമ ജന്മഭൂമിയിൽ ക്ഷേത്ര നിർമാണത്തിന് മുന്നോടിയായി ഓഗസ്റ്റ് ആദ്യവാരം ഭൂമി പൂജ നടത്തും. പ്രധാനമന്ത്രി ഭൂമി പൂജ ചടങ്ങില്‍ പങ്കെടുക്കുന്നതിന്
സാധ്യതയുണ്ട്.

ക്ഷേത്ര നിർമാണ കാര്യങ്ങൾ ചർച്ച ചെയ്യാനായി അയോധ്യയിൽ ശനിയാഴ്ച ചേർന്ന ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് യോഗത്തിലാണ് ഭൂമി പൂജ ഓഗസ്റ്റിൽ നടത്താൻ തീരുമാനിച്ചത്.

പ്രധാനമന്ത്രിയുടെ സൗകര്യംകൂടി കണക്കിലെടുത്ത് ഓഗസ്റ്റ് മൂന്നിനോ അഞ്ചിനോ ഭൂമി പൂജ നടത്താനാണ് തീരുമാനം.തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. 

പ്രധാനമന്ത്രിയുടെ സൗകര്യാർഥം ക്ഷേത്ര ശിലാസ്ഥാപനത്തിനായി ഇതിൽ ഏതെങ്കിലും ഒരു തിയതി തിരഞ്ഞെടുക്കാൻ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും 
അന്നുമുതൽ ക്ഷേത്ര നിർമാണം ആരംഭിക്കുമെന്നും ട്രസ്റ്റ് അംഗം കാമേശ്വർ ചൗപാൽ വ്യക്തമാക്കി.പ്രധാനമന്ത്രി പങ്കെടുക്കുന്നതിന് സന്നദ്ധത അറിയിച്ചാല്‍ പിന്നീട് തീയതി പ്രഖ്യാപിക്കും.

പ്രധാനമന്ത്രിയുടെ സൗകര്യാർഥം ക്ഷേത്ര ശിലാസ്ഥാപനത്തിനായി ഇതിൽ ഏതെങ്കിലും ഒരു തിയതി തിരഞ്ഞെടുക്കാൻ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും
അന്നുമുതൽ ക്ഷേത്ര നിർമാണം ആരംഭിക്കുമെന്നും ട്രസ്റ്റ് അംഗം കാമേശ്വർ ചൗപാൽ വ്യക്തമാക്കി.പ്രധാനമന്ത്രി പങ്കെടുക്കുന്നതിന് സന്നദ്ധത അറിയിച്ചാല്‍ പിന്നീട് തീയതി പ്രഖ്യാപിക്കും.

മഴക്കാലത്തിന് ശേഷം രാജ്യത്തെ നാല് ലക്ഷം പ്രദേശങ്ങളിലെ പത്ത് കോടിയോളം കുടുംബങ്ങളിൽനിന്ന്ക്ഷേത്ര നിർമാണത്തിനുള്ള സാമ്പത്തിക സഹായം 
സ്വീകരിക്കുന്ന കാര്യം ചർച്ച ചെയ്തുവെന്ന് ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപത് റായ് പറഞ്ഞു. 

നിർമാണത്തിനാവശ്യമായ എല്ലാ കാര്യങ്ങളും പൂർത്തിയായ ശേഷം മൂന്ന് മുതൽ മൂന്നര വർഷത്തിനുള്ളിൽ ക്ഷേത്ര നിർമാണം പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഭൂരിഭാഗം ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളും  യോഗത്തിൽ പങ്കെടുക്കാൻ അയോധ്യയിലെത്തിയിരുന്നു. മൂന്ന് പേർ വീഡിയോ കോൺഫറൻസിങ് വഴിയും യോഗത്തിൽ പങ്കെടുത്തു.
നേരത്തെ ജൂലായ് രണ്ടിന് ക്ഷേത്ര നിർമാണത്തിനായി ഭൂമി പൂജ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇത് മാറ്റിവെയ്ക്കുകയായിരുന്നു. 

Newsdesk

Recent Posts

U/A സർട്ടിഫിക്കറ്റുമായി ‘പള്ളിച്ചട്ടമ്പി’ എത്തുന്നു

ടൊവിനോ തോമസ്സിനെ നായകനാക്കി ഡിജോ ജോസ് ആൻ്റെണിസംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രം U/A സർട്ടിഫിക്കറ്റുമായി സെൻസർ ചെയ്യുപ്പെട്ടു, വിഷുക്കാലം…

9 hours ago

ആശ ഭോസ്‌ലെ അന്തരിച്ചു; സംഗീത ലോകത്തെ അതുല്യ പ്രതിഭക്ക് ആദരാജ്ഞലികൾ

മുംബൈ: പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. കഴിഞ്ഞ ദിവസം ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. 92 വയസ്സായിരുന്നു.…

14 hours ago

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ

കൈകളിൽ വിവിധ തരത്തിലുള്ള ആയുധങ്ങളുമായി നിരവധിപ്പേർ. അവർ ഒരുദ്യുമത്തിന്റെ പാതയിൽ.പടക്കളത്തിലെ പോരാളികളേപ്പോലെ അവർ ശത്രുവിനെ നേരിട്ടുന്നു.കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി ചലച്ചിത്ര…

16 hours ago

ഹോർമുസ് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്; തടഞ്ഞ് തിരിച്ചയച്ചെന്ന് ഇറാൻ

ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…

1 day ago

നിങ്ങൾക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ എന്ത് ചെയ്യും? Income Protection Insurance നിങ്ങൾക്ക് ആവശ്യമുണ്ടോ.?

നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…

1 day ago

ഐറിഷ് കുടുംബങ്ങൾക്ക് €450 എനർജി ബിൽ സേവിങ്സും €3.6k ഗ്രാന്റും നൽകണമെന്ന് ആവശ്യം

കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…

2 days ago