നാഗ്പൂര്‍: അയോധ്യയിലെ രാമ ക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭാഗമായി ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ഭൂമി പൂജയ്ക്കായി നാഗ്പൂരില്‍ നിന്ന് മണ്ണയച്ചു.
ആര്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരില്‍ നിന്ന് മണ്ണയച്ച കാര്യം വിശ്വ ഹിന്ദു പരിഷത്ത് വിദര്‍ഭ മേഖലാ പ്രമുഖ് ഗോവിന്ദ് ഷിന്‍ഡെയാണ് അറിയിച്ചത്. നാഗ്പൂരിലെ രാംടേക്ക് ക്ഷേത്ര പരിസരത്ത് നിന്നുള്ള മണ്ണാണ് അയച്ചത്, ഇവിടെ വനവാസ കാലത്ത് രാമ ലക്ഷ്മണന്‍മാര്‍ സീതയോടൊപ്പം എത്തിയിരുന്നതായാണ്കരുതപെടുന്നത്. മഹാകവി കാളിദാസന്റെ മേഘസന്ദേശ കാവ്യം രചിക്കപെട്ട പുണ്യ നഗരിയിലെ ത്രിവേണി സംഗമത്തില്‍ നിന്നുള്ള പുണ്യ ജലവും
അയോധ്യയിലേക്ക് അയച്ചതായി അദ്ധേഹം പറഞ്ഞു.
ക്ഷേത്ര നിര്‍മ്മാണത്തിനായി നിലകൊള്ളുന്ന സംഘപരിവാര്‍ സംഘടനകള്‍ രാജ്യ വ്യാപകമായി വലിയ പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്തത്. ഭൂമി പൂജയ്ക്കായി രാജ്യത്തെ ആയിരക്കണക്കിന് പുണ്ണ്യ സ്ഥലങ്ങളില്‍ നിന്നുള്ള മണ്ണും ജലവും കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ അയോധ്യയില്‍
എത്തിക്കുന്നതിന് ആര്‍എസ്എസ് വിവിധ ഹൈന്ദവ സംഘടനകളുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയിരുന്നു,എന്നാല്‍ കോവിഡ് വ്യാപനവും പ്രതിരോധ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്ത് ഈ പരിപാടി ആര്‍എസ്എസ് നേതൃത്വം ഉപേക്ഷിക്കുകയായിരുന്നു.
കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സജീവമാണ്.
രാജ്യവ്യപകമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ സ്വയം സേവകരും പങ്കാളികളാകണമെന്ന് ആര്‍എസ്എസ് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…
നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…
കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…
വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ്…
വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന…