ഇന്ത്യയുടെ ബില്‍ ഗേറ്റ്സ് ആയി മാറിയിരിയ്ക്കുകയാണ് വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി..!!
ലോകത്ത് കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിനായി സംഭാവനകള്‍ നല്‍കിയ വ്യക്തികളുടെ പട്ടിക ഫോബ്‌സ് മാസിക അടുത്തിടെ പുറത്ത് വിട്ടിരുന്നു. ഇന്ത്യക്കാരനായ വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി പട്ടികയില്‍ മൂന്നാമതായി ഇടംപിടിച്ചു. ആദ്യ പത്തിലുള്ള ഏക ഇന്ത്യാക്കാരനും അസിം പ്രേംജി തന്നെ!!
ഏപ്രില്‍ തുടക്കത്തില്‍ അസിം പ്രേംജി 1,125 കോടി രൂപയാണ് കോവിഡ് പ്രതിരോധത്തിനായി സംഭാവന നല്‍കിയത്. കോവിഡ് ചികിത്സക്കും മറ്റു ആരോഗ്യ സേവനങ്ങള്‍ക്കുമാണ് പ്രധാനമായും അസിം പ്രേംജിയുടെ സംഭാവന ലഭിച്ചത്. ഒപ്പം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും അദ്ദേഹം സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.
1,125 കോടിയില്‍ 1000 കോടി രൂപ അസിം പ്രേംജി ഫൗണ്ടേഷനാണ് സംഭാവന നല്‍കിയത്. വിപ്രോ 100 കോടിരൂപയും വിപ്രോ എന്റര്‍പ്രൈസസ് 25 കോടിരൂപയും കോവിഡിനെതിരായ പോരാട്ടത്തിന് സംഭാവന നല്‍കി.
ഫോബ്‌സ് പട്ടിക പ്രകാരം ലോകമെങ്ങുമുള്ള 77 ശതകോടീശ്വരന്മാരാണ് കോവിഡിനെതിരായ പോരാട്ടത്തിലേക്ക് ഏപ്രില്‍ അവസാനം വരെ സാമ്പത്തിക സഹായം നല്‍കിയിരിക്കുന്നത്.
ട്വിറ്റര്‍ സിഇഒ ജാക് ഡോര്‍സിയാണ് ഫോബ്‌സ് പട്ടികയില്‍ ഒന്നാമതുള്ളത് ഒരു ബില്യണ്‍ ഡോളര്‍ (ഏകദേശം 7549 കോടിരൂപ) ജാക് ഫോര്‍സി കോവിഡിനെ നേരിടാന്‍ സംഭാവനയായി നല്‍കി. രണ്ടാം സ്ഥാനത്തുള്ളവരേക്കാള്‍ ഏതാണ്ട് നാലിരട്ടിയോളം അധികം തുക ജാക്ക് ഫോര്‍സി നല്‍കിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. രണ്ടാം സ്ഥാനത്തുള്ളത് ബില്‍ഗേറ്റ്‌സും ഭാര്യ മെലിന്‍ഡ ഗേറ്റ്‌സുമാണ്. ഗേറ്റ്‌സ് ദമ്പതികള്‍ 255 മില്യണ്‍ ഡോളറാണ്(1925 കോടിരൂപ) ഇവരുടെ സംഭാവന.
കോവിഡ് മഹാമാരിയുടെ വ്യാപനം തടയാനായി ലോകരാഷ്ട്രങ്ങള്‍ കടുത്ത പരിശ്രമത്തിലാണ്. വൈറസ് വ്യാപനം തടയാനും രോഗത്തിന് മരുന്ന് കണ്ട് പിടിക്കാനും മാത്രമല്ല, തകര്‍ന്ന് പോയ സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനവും ജനങ്ങളുടെ ക്ഷേമവുമെല്ലാം ഭരണകൂടങ്ങളുടെ മുന്നില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…