ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തീയതികളിലായി മൂന്നു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഡല്‍ഹിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയാണു തീയതി പ്രഖ്യാപിച്ചത്.നവംബർ 10നാണ് വോട്ടെണ്ണൽ.
ഒക്ടോബർ ഒന്നിന് ആദ്യഘട്ടം വിജ്ഞാപനം പുറപ്പെടുവിക്കും. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. പുതിയ സാഹചര്യത്തില്‍ പ്രത്യേക സുരക്ഷാ സജ്ജീകരണങ്ങളോടെയായിരിക്കും തെരഞ്ഞെടുപ്പു നടത്തുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.ബിഹാറില്‍ നിലവിലെ നിയമസഭയുടെ കാലാവധി നവംബര്‍ 29നാണ് അവസാനിക്കുന്നത്. 243 നിയമസഭാ മണ്ഡലങ്ങളിലേക്കാണു തെരഞ്ഞെടുപ്പ് നടക്കുന്നത്. 38 സീറ്റുകള്‍ പട്ടിക ജാതിക്കാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. രണ്ടു സീറ്റാണ് പട്ടിക വര്‍ഗത്തിനു നീക്കിവച്ചിട്ടുള്ളത്.
80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ടാണ്. ക്വാറന്റൈനിലുള്ളവർക്കും കോവിഡ് രോഗമുള്ളവർക്കും അവസാന ഒരു മണിക്കൂറിൽ വോട്ട് ചെയ്യാം. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ്. നക്സല്‍ ബാധിത മേഖലകളില്‍ അധിക സമയം ഉണ്ടാവില്ല. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിക്കണം പ്രചാരണ പ്രവര്‍ത്തനങ്ങളെന്ന് അറോറ പറഞ്ഞു. പ്രചാരണ കാലത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് കര്‍ശനമായി നിരീക്ഷിക്കും. ഒരുതരത്തിലുള്ള ദുരുപയോഗവും അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന “അടയാളം” ഷോർട് ഫിലിമിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. കാലിക പ്രാധാന്യമുള്ള കഥ പറയുന്ന “അടയാളം” ഷോർട്…
ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…
കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…