ന്യൂദല്‍ഹി: ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷണറായി പതിനെട്ടുകാരി. ദല്‍ഹിയില്‍ നിന്നുള്ള ചൈതന്യ വെങ്കിടേശ്വരനാണ് ഒരു ദിവസം ബ്രിട്ടീഷ് ഹൈ കമ്മീഷണറിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള ഭാഗ്യം ലഭിച്ചത്.
2017 മുതല്‍ ബ്രിട്ടീഷ് ഹൈ കമ്മീഷന്‍ നടത്തി വരുന്ന ‘ഹൈ കമ്മിഷണര്‍ ഫോര്‍ എ ഡേ’ എന്ന പരിപാടിയുടെ ഭാഗമായാണ് ചൈതന്യക്ക് ഈ ഭാഗ്യം ലഭിച്ചത്. ലോകം മുഴുവന്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. മത്സരം നടത്തുന്നത് 18-23 വയസ്സ് വരെയുള്ള യുവതികള്‍ക്കു വേണ്ടിയാണ്. അന്താരാഷ്ട്ര ബാലികാദിനമായ ഒക്ടോബര്‍ 11നോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുക.
ഈ വര്‍ഷത്തെ മത്സരത്തില്‍ വിജയിച്ച ചൈതന്യ ഹൈ കമ്മീഷണറുടെ വിവിധ ചുമതലകള്‍ ഒരു ദിവസത്തേക്ക് നിര്‍വഹിച്ചു. ചൈതന്യ വിവിധ വകുപ്പ് തലവന്മാരുമായും ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തി. കൂടാതെ ബ്രിട്ടീഷ് കൗണ്‍സിലിന്റെ എസ്.റ്റി.ഇ.എം സ്‌കോളര്‍ഷിപ്പ് സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള പഠനം നടത്താനും ചൈതന്യ തീരുമാനിച്ചു.
മത്സരാര്‍ത്ഥികളില്‍ നിന്നും ഏറ്റവും മികച്ച വ്യക്തിയെയാണ് തിരഞ്ഞെടുത്തതെന്ന് ബ്രിട്ടീഷ് ഹൈ കമ്മിഷണര്‍ ജാന്‍ തോംസണ്‍ പറഞ്ഞു.
ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…
അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…
വാട്ടർഫോർഡ്: അയർലൻഡിലെ വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…
അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…
കോർക്ക് :കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ കോർക്കിലെ ഗ്ലെന്നിലുള്ള സെന്റ് ബ്രെണ്ടൻസ് കത്തോലിക്കാ പള്ളി ആണ് സിറോ-മലബാർ സഭാ സമൂഹത്തിന്…