gnn24x7

ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷണറായി പതിനെട്ടുകാരി

0
158
gnn24x7

ന്യൂദല്‍ഹി: ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷണറായി പതിനെട്ടുകാരി. ദല്‍ഹിയില്‍ നിന്നുള്ള ചൈതന്യ വെങ്കിടേശ്വരനാണ് ഒരു ദിവസം ബ്രിട്ടീഷ് ഹൈ കമ്മീഷണറിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള ഭാഗ്യം ലഭിച്ചത്.

2017 മുതല്‍ ബ്രിട്ടീഷ് ഹൈ കമ്മീഷന്‍ നടത്തി വരുന്ന ‘ഹൈ കമ്മിഷണര്‍ ഫോര്‍ എ ഡേ’ എന്ന പരിപാടിയുടെ ഭാഗമായാണ് ചൈതന്യക്ക് ഈ ഭാഗ്യം ലഭിച്ചത്. ലോകം മുഴുവന്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. മത്സരം നടത്തുന്നത് 18-23 വയസ്സ് വരെയുള്ള യുവതികള്‍ക്കു വേണ്ടിയാണ്. അന്താരാഷ്ട്ര ബാലികാദിനമായ ഒക്ടോബര്‍ 11നോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുക.

ഈ വര്‍ഷത്തെ മത്സരത്തില്‍ വിജയിച്ച ചൈതന്യ ഹൈ കമ്മീഷണറുടെ വിവിധ ചുമതലകള്‍ ഒരു ദിവസത്തേക്ക് നിര്‍വഹിച്ചു. ചൈതന്യ വിവിധ വകുപ്പ് തലവന്മാരുമായും ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തി. കൂടാതെ ബ്രിട്ടീഷ് കൗണ്‍സിലിന്റെ എസ്.റ്റി.ഇ.എം സ്‌കോളര്‍ഷിപ്പ് സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള പഠനം നടത്താനും ചൈതന്യ തീരുമാനിച്ചു.

മത്സരാര്‍ത്ഥികളില്‍ നിന്നും ഏറ്റവും മികച്ച വ്യക്തിയെയാണ് തിരഞ്ഞെടുത്തതെന്ന് ബ്രിട്ടീഷ് ഹൈ കമ്മിഷണര്‍ ജാന്‍ തോംസണ്‍ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here