ന്യൂഡല്‍ഹി: ആദ്യ ബുള്ളറ്റ് ട്രെയിന്‍ ട്രാക്കിലിറക്കാന്‍ കുറച്ച് കാലതാമസം നേരിടുന്നുണ്ടെങ്കിലും പുതിയ ആറു റൂട്ടുകളില്‍ കൂടി ബുള്ളറ്റ് ട്രെയിനുകള്‍ ഓടിക്കാനുള്ള ഒരുക്കങ്ങള്‍ റെയില്‍വെ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
ആറു റൂട്ടുകള്‍ ഇവയാണ്
ഡല്‍ഹി-ബനാറസ്
ഡല്‍ഹി-അഹമ്മദാബാദ്
മുംബൈ-നാഗ്പൂര്‍
മുംബൈ-ഹൈദരാബാദ്
ചെന്നൈ-മൈസൂര്‍
ഡല്‍ഹി-അമൃത്സര്‍
ഈ ആറു റൂട്ടുകളെക്കുറിച്ചുമുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് റെയില്‍വേ മന്ത്രാലയം തയ്യാറാക്കാന്‍ തുടങ്ങിയിട്ടുണ്ട്.
വാരണാസി ബുള്ളറ്റ് ട്രെയിന്‍ റൂട്ട് പ്രധാനമാണ്
വാരണാസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമാണ്. വാരണാസിയും ഡല്‍ഹിയുമായി ബന്ധിപ്പിച്ചുകൊണ്ട് ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാന്‍ റെയില്‍വെ ഒരുങ്ങുകയാണ്.
ഡല്‍ഹിയില്‍ നിന്നും വാരണാസിയിലേക്കുള്ള ദൂരം ഏകദേശം 850 കിലോമീറ്ററാണ്. റെയില്‍വേ മന്ത്രാലയത്തിന്‍റെ പദ്ധതിപ്രകാരം ബുള്ളറ്റ് ട്രെയിനുകള്‍ക്കായി വലിയ ഇടനാഴികയ്ക്ക് പകരം 500 മുതല്‍ 800 കിലോമീറ്റര്‍ വരെയുള്ള ചെറിയ ട്രാക്കുകള്‍ നിര്‍മ്മിക്കണം. ഇത് പിന്നീട് ചേര്‍ത്തുവയ്ക്കണം.
ഡല്‍ഹിയില്‍ നിന്നും വാരണാസിയിലേയ്ക്കുള്ള ബുള്ളറ്റ് ട്രെയിന്‍ ട്രാക്കുകള്‍ക്ക് ഉത്തര്‍പ്രദേശിന്‍റെ ഒരു പ്രധാന ഭാഗത്തെകൂടി ബന്ധിപ്പിക്കാന്‍ കഴിയും.
ബുള്ളറ്റ് ട്രെയിനിന്‍റെ പണികള്‍ പുരോഗമിക്കുകയാണ്
ജപ്പാൻ സർക്കാരുമായി സഹകരിച്ച് മുംബൈ അഹമ്മദാബാദ് ഇടനാഴിയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഈ പദ്ധതിയ്ക്ക് ജപ്പാന്‍ സാമ്പത്തികവും സാങ്കേതികവുമായ സഹായം നല്‍കുന്നുണ്ട്.
അഹമ്മദാബാദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെയും ചേർന്നാണ് ഈ ആദ്യ പദ്ധതിയുടെ തറക്കല്ലിട്ടത്. അതിനുശേഷം അതിവേഗം പദ്ധതിയില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
നാഷണല്‍ ഹൈ സ്പീഡ് റെയില്‍വെ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് പണി നടത്തുന്നത്. ഡല്‍ഹി-വാരണാസി ഇടനാഴിയുടെ പണിയും ഇവരാണ് ചെയ്യുന്നത്.
ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…