ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ ദല്‍ഹി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരും അനുകൂലികളും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണെന്ന് റിപ്പോര്‍ട്ട്. നിയമത്തെ അനുകൂലിക്കുന്നവര്‍ പ്രതിഷേധക്കാരിലെ മുസ്‌ലിങ്ങളെ തെരഞ്ഞെടുപിടിച്ച് ആക്രമിക്കുകയാണെന്ന് ദ സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. റോയിട്ടേഴ്‌സ് പകര്‍ത്തിയ പ്രതിഷേധക്കാരെ ആക്രമിക്കുന്നതിന്റെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട്.
പൊലീസിന്റെ ബാരിക്കേഡുകള്‍ ചാടിക്കടന്നാണ് അനുകൂലികള്‍ പ്രതിഷേധക്കാരെ ആക്രമിക്കുന്നതെന്ന് ചിത്രങ്ങളില്‍ വ്യക്തമാണ്. അക്രമികള്‍ പ്രക്ഷോഭകര്‍ക്കുനേരെ കല്ലേറ് നടത്തുകയും പെട്രോള്‍ ബോംബ് എറിയുകയും ചെയ്തു. പ്രതിഷേധക്കാരിലെ മുസ്‌ലിങ്ങളെ തെരഞ്ഞെുപിടിച്ചാണ് ആക്രമണം.
ആക്രമണത്തില്‍ ഒരു പൊലീസുകാരനടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. ദല്‍ഹി ജാഫ്രാബാദിലും മുജ്പൂരിലുമാണ് സംഘര്‍ഷമുണ്ടായത്.
24 മണിക്കൂറിനിടയില്‍ നടക്കുന്ന രണ്ടാമത്തെ സംഘര്‍ഷമാണിത്. പ്രതിഷേധക്കാരും അനുകൂലികളും തമ്മില്‍ കല്ലേറുണ്ടായി.
ദേശീയ പാഴ്‌സൽ ഡെലിവറി ശൃംഖലയായ An Post രാജ്യവ്യാപകമായി 300 പോസ്റ്റൽ ഡെലിവറി ജീവനക്കാരെ കൂടി നിയമിക്കുന്നു. 2026 ലെ…
അയർലണ്ടിൽ തുടർച്ചയായി 56 ദിവസം പെയ്ത മഴ പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. 2026 ജനുവരി 1 മുതൽ ഫെബ്രുവരി…
ടെക്സാസ് : പ്രമുഖ അമേരിക്കൻ ടിവി അവതാരക സവന്ന ഗുത്രിയുടെ മാതാവ് നാൻസി ഗുത്രി (84) ട്യൂസണിലെ വസതിയിൽ നിന്ന്…
വാഷിംഗ്ടൺ ഡി.സിയിൽ നടന്ന 'സ്റ്റേറ്റ് ഓഫ് ദി യൂണിയൻ' പ്രസംഗത്തിനിടെ മിനസോട്ട പ്രതിനിധി ഇൽഹാൻ ഒമറിന്റെ അതിഥി അലിയ റഹ്മാൻ…
ഡാലസ്: കേരള ലിറ്റററി സൊസൈറ്റി ഡാലസിന്റെ ഫെബ്രുവരി മാസത്തെ പ്രതിമാസ സാഹിത്യ ചർച്ചയും അംഗങ്ങളുടെ സർഗ്ഗാത്മക സംഗമവും റോലറ്റിൽ വെച്ച്…
ഫ്ലോറിഡ:1986-ൽ 70 വയസ്സുകാരിയായ വിർജി ലാംഗ്ഫോർഡിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മെൽവിൻ ട്രോട്ടറുടെ(65) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. ഫെബ്രുവരി…