ന്യൂദല്‍ഹി: ഗാന്ധിസ്മൃതിയില്‍ നിന്നും ഗാന്ധി വെടിയേറ്റു വീഴുന്ന ദൃശ്യങ്ങള്‍ നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധമുയരുന്നു. ഗാന്ധി ഗോഡ്സേയുടെ വെടിയേറ്റ് രക്തസാക്ഷിയായ സ്ഥലത്തുള്ള സ്മാരക മന്ദിരത്തില്‍ നിന്നുമാണ് ചിത്രങ്ങള്‍ മാറ്റിയത്.
ദല്‍ഹി തീസ് മാര്‍ഗിലെ ബിര്‍ള ഹൗസിലായിരുന്നു ഗാന്ധി അവസാന നാളുകളില്‍ താമസിച്ചിരുന്നത്. ഈ സ്ഥലം പിന്നീട് ഗാന്ധി സ്മൃതിയാക്കി മാറ്റുകയായിരുന്നു.
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ചിത്രം നീക്കിയതെന്നും ഗാന്ധിവധത്തിന്റെ ചരിത്രം മാച്ചുകളയാനുള്ള നീക്കമാണിതെന്നും ഗാന്ധിയുടെ കൊച്ചുമകന് തുഷാര്‍ ഗാന്ധി ആരോപിച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന ഈ സാംസ്കാരിക മന്ത്രാലയത്തിന്റെ ചെയര്മാന് പ്രധാനമന്ത്രിയാണ്.
ഡിജിറ്റലൈസേഷന്റെ ഭാഗമായാണ് ചിത്രങ്ങള്‍ നീക്കിയതെന്നാണ് സാംസ്കാരിക മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ അറിയിച്ചത്. ചിത്രങ്ങള്‍ നിറം മങ്ങിയതിനാലാണ് മാറ്റിയതെന്നും ഇവ ഡിജിറ്റല്‍ ദൃശ്യങ്ങളിലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…
ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…
അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…
തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…