gnn24x7

ഗാന്ധിസ്മൃതിയില്‍ നിന്നും ഗാന്ധി വെടിയേറ്റു വീഴുന്ന ദൃശ്യങ്ങള്‍ നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധമുയരുന്നു

0
183
gnn24x7

ന്യൂദല്‍ഹി: ഗാന്ധിസ്മൃതിയില്‍ നിന്നും ഗാന്ധി വെടിയേറ്റു വീഴുന്ന ദൃശ്യങ്ങള്‍ നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധമുയരുന്നു. ഗാന്ധി ഗോഡ്‌സേയുടെ വെടിയേറ്റ് രക്തസാക്ഷിയായ സ്ഥലത്തുള്ള സ്മാരക മന്ദിരത്തില്‍ നിന്നുമാണ് ചിത്രങ്ങള്‍ മാറ്റിയത്.

ദല്‍ഹി തീസ് മാര്‍ഗിലെ ബിര്‍ള ഹൗസിലായിരുന്നു ഗാന്ധി അവസാന നാളുകളില്‍ താമസിച്ചിരുന്നത്. ഈ സ്ഥലം പിന്നീട് ഗാന്ധി സ്മൃതിയാക്കി മാറ്റുകയായിരുന്നു.

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ചിത്രം നീക്കിയതെന്നും ഗാന്ധിവധത്തിന്റെ ചരിത്രം മാച്ചുകളയാനുള്ള നീക്കമാണിതെന്നും ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി ആരോപിച്ചു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന ഈ സാംസ്‌കാരിക മന്ത്രാലയത്തിന്റെ ചെയര്‍മാന്‍ പ്രധാനമന്ത്രിയാണ്.

ഡിജിറ്റലൈസേഷന്റെ ഭാഗമായാണ് ചിത്രങ്ങള്‍ നീക്കിയതെന്നാണ് സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ അറിയിച്ചത്. ചിത്രങ്ങള്‍ നിറം മങ്ങിയതിനാലാണ് മാറ്റിയതെന്നും ഇവ ഡിജിറ്റല്‍ ദൃശ്യങ്ങളിലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here