ന്യൂഡല്‍ഹി: ക്രിപ്റ്റോ കറന്‍സികള്‍ രാജ്യത്ത് നിരോധികാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍, ഇതിനായി ഉടന്‍ തന്നെ നിയമ നിര്‍മ്മാണം ഉണ്ടാകും.
റിസര്‍വ്വ് ബാങ്കിന്‍റെ വിജ്ഞാപനം കൊണ്ട് മാത്രം രാജ്യത്ത് ക്രിപ്റ്റോ ഇടപാടുകള്‍ ഫലപ്രദമായി നിരോധിക്കാനാവില്ല എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ്
നിയമ നിര്‍മ്മാണം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത്.
2019 ജൂലായില്‍ സര്‍ക്കാര്‍ നിയമിച്ച സമിതി, ക്രിപ്റ്റോ കറന്‍സികള്‍ രാജ്യത്ത് നിരോധിക്കുന്നത് സംബന്ധിച്ച് കരട് നിയമത്തിന് രൂപം നല്‍കിയിരുന്നു.
ഇടപാട് നടത്തുന്നവര്‍ക്ക് 25 കോടി രൂപവരെ പിഴയും 10 വര്‍ഷം വരെ തടവും ശിക്ഷ നല്‍കണം എന്നാണ് സമിതി കരട് നിയമത്തില്‍ നിര്‍ദേശിക്കുന്നത്.
2018 ഏപ്രിലില്‍ ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്ക് റിസര്‍വ്വ് ബാങ്ക് നിയന്ത്രണം കൊണ്ട് വന്നെങ്കിലും കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീം കോടതി ഈ നിയന്ത്രണങ്ങള്‍ നീക്കികൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം സുപ്രീം കോടതിയുടെ ഉത്തരവ് വന്നെങ്കിലും റിസര്‍വ്വ് ബാങ്ക് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ബാങ്കുകള്‍ക്ക് നല്‍കിയിരുന്നില്ല.
അതുകൊണ്ട് തന്നെ ബാങ്കുകള്‍ ക്രിപ്റ്റോ ഇടപാടുകള്‍ അനുവദിച്ചിരുന്നില്ല, എന്നാല്‍ മറ്റ് വഴികളിലൂടെ രാജ്യത്ത് ഇടപാടുകള്‍ വ്യപകമായി നടക്കുകയും ചെയ്തു,
ഈ സാഹചര്യത്തിലാണ് ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിന് ഒരുങ്ങുന്നത്.
വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…
വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…
ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…
ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…
റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…
ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…