ന്യൂദല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തിനിടെ ഇന്ത്യന്‍ സേനയ്ക്ക് ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കി കേന്ദ്രം. 500 കോടിക്കുള്ളില്‍ വരുന്ന ആയുധ സമാഗ്രികള്‍ വാങ്ങാനാണ് അനുമതി.
കര, വ്യോമ, നാവിക സേനകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. പദ്ധതിക്ക് കീഴില്‍ പ്രതിരോധ സേനയ്ക്ക് സൈനിക വകുപ്പുമായി കൂടിയാലോചിച്ച് യുദ്ധ സന്നാഹത്തിന് ആവശ്യമുണ്ടെന്ന് തോന്നുന്നതോ കുറവുള്ളതോ ആയ ആയുധങ്ങള്‍ വാങ്ങാം. മൂന്ന് സേനകളും ഇതിനകം തന്നെ ആവശ്യമായ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പട്ടിക തയ്യാറാക്കാന്‍ തുടങ്ങിയിട്ടുണ്ട്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ലഡാക്കിലെ സൈനിക മേധാവിമാരുമായി നടത്തിയ അവലോകനയോഗത്തിന് ശേഷം ചൈനയുമായുള്ള അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന സായുധ സേനയ്ക്ക് ഏതെങ്കിലും ചൈനീസ് പ്രകോപനങ്ങള്‍ക്ക് പ്രതികരണം നല്‍കാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
യോഗത്തില്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, ആര്‍മി ചീഫ് ജനറല്‍ എം.എം നരവാനെ, നേവി ചീഫ് കരംബിര്‍ സിംഗ്, എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ദഭൗരിയ എന്നിവര്‍ പങ്കെടുത്തു.
ഹൂസ്റ്റൺ: രണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ നടന്ന കൗണ്ടി കമ്മീഷണർ കോടതിയുടെ ആദ്യ യോഗത്തിൽ…
ഡാളസ്: കേരള നിയമ സഭാ തിരഞ്ഞെടുപ്പ് അവലോകന യോഗം മാർച്ച് 29-ന് ഡാളസിലെ വാൽവുഡ് പാർക്ക്‌വേയിലുള്ള കോൺഫറൻസ് ഹാളിൽ ഐ.ഒ.സി…
നഗരത്തിന് നൽകിയ സംഭാവനകൾക്ക് ലോർഡ് മേയറുടെ അവാർഡുകൾക്ക് അർഹതയുണ്ടെന്ന് വിശ്വസിക്കുന്ന ഗ്രൂപ്പുകളെയും വ്യക്തികളെയും നാമനിർദ്ദേശം ചെയ്യാൻ ഡബ്ലിൻ സിറ്റിയിലെ ജനങ്ങൾക്ക്…
ന്യൂയോർക്ക്: 2026-ൽ നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ ഓവർസീസ്…
വത്തിക്കാൻ സിറ്റി: യുദ്ധത്തെയും അക്രമത്തെയും നിശിതമായി വിമർശിച്ചുകൊണ്ട് ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ പാം സൺഡേ (ഓശാന ഞായർ) സന്ദേശം. അമേരിക്കയും…
ഡെൻവർ: ലോകപ്രശസ്ത ബോഡിബിൽഡറും ഹോളിവുഡ് താരവുമായ അർനോൾഡ് ഷാസെനെഗറുടെ മകൻ ജോസഫ് ബീന തന്റെ ആദ്യ ബോഡിബിൽഡിംഗ് മത്സരത്തിൽ തന്നെ…