Categories: India

ഗുജറാത്തിൽ കുടിയേറ്റ തൊഴിലാളികളും പൊലീസും തമ്മിൽ സംഘർഷം

സൂറത്ത്: ഗുജറാത്തിൽ കുടിയേറ്റ തൊഴിലാളികളും പൊലീസും തമ്മിൽ സംഘർഷം.  സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങിപ്പോകാന്‍ ട്രെയിന്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയ തൊഴിലാളികളാണ് പൊലീസുമായി സംഘർഷമുണ്ടാക്കിയത്. 

സൂറത്ത് മാര്‍ക്കറ്റിന് സമീപത്തെ വരേലിയിലാണ് സംഭവം. lock down തുടങ്ങിയതിനു ശേഷം ഇത് അഞ്ചാമത്തെ തവണയാണ് തൊഴിലാളികളും പൊലീസും തമ്മിൽ സംഘർഷമുണ്ടാകുന്നത്. 

സൂറത്തിലെ തുണി മില്ലുകളിലും ഡയമണ്ട് ഫാക്ടറികളിലും ജോലി ചെയ്യുന്നവരാണ് പ്രതിഷേധിച്ച് തെരുവിലിറങ്ങിയത്. കൂലി ലഭിക്കുന്നില്ല, വാടക പോലും കൊടുക്കാൻ സാധിക്കുന്നില്ല എന്നിവയാണ് തൊഴിലാളികളുടെ പരാതി. ഇവര് ഭൂരിഭാഗവും ഉത്തർപ്രദേശ്, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഉള്ളവരാണ്. 

തൊഴിലാളികളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. അതിനെ തുടർന്ന് തൊഴിലാളികള്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. ഇപ്പോൾ  സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. 

കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ബസുകളിലും ട്രെയിനിലും തൊഴിലാളികളെ തിരിച്ചെത്തിക്കല്‍ തുടങ്ങി. എന്നാല്‍ സര്‍വീസുകളുടെ എണ്ണം കുറവാണെന്നാണ് ആരോപണം.

സംഭവത്തിന്റെ വീഡിയോ  പ്രമുഖ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്.  ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോറോണ ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്.    ഇതുവരെ 290 പേർക്ക് ജീവഹാനി സംഭവിക്കുകയും അയ്യയിരത്തിലേറെ പേർ മരണമടയുകയും ചെയ്തിട്ടുണ്ട്.  

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

2 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

2 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

4 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

6 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago