Categories: India

ചെന്നൈയില്‍ വീണ്ടും സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു

ചെന്നൈ: ചെന്നൈയില്‍ വീണ്ടും സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ അടക്കം നാല് ജില്ലകളിലാണ് സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം,തമിഴ്‌നാട്ടില്‍ ഒരു മന്ത്രിക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പി അന്‍പഴകനാണ് കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെ ഇതിനോടകം ഒന്‍പത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തെ അണ്ണാ ഡി.എം.കെ എം.എല്‍.എ കെ പളനിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് മുന്‍പ് ഡി.എം.കെ എം.എല്‍.എ കെ അന്‍പഴകന്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം നിലവില്‍ 52000 കടന്നു. ഇതില്‍ 37000 കേസുകളോളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ചെന്നൈയിലാണ്.

Newsdesk

Recent Posts

ഇൽഹാൻ ഒമർ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്

വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…

20 hours ago

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…

22 hours ago

ഒക്ലഹോമയിൽ വിവാഹപ്രായം 18 ആയി ഉയർത്തുന്നു; സെനറ്റിൽ ബിൽ പാസായി

ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…

24 hours ago

ടെക്സസിലെ ഹാൽട്ടൺ സിറ്റി വെടിവെയ്പ്പ്; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…

24 hours ago

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ഏപ്രിൽ 2

റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…

24 hours ago

സുരക്ഷിതമല്ലാത്ത ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പിഴ ചുമത്താൻ EU

ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…

1 day ago