Categories: India

ഡ​ല്‍​ഹി നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ നേരിട്ട സമ്പൂര്‍ണ്ണ പരാജയത്തെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ കൂട്ട രാജി

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ നേരിട്ട സമ്പൂര്‍ണ്ണ പരാജയത്തെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ നേതൃത്വത്തില്‍ കൂട്ട രാജി.

തോല്‍വിയുടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടുത്ത് ഡ​ല്‍​ഹി പി​സി​സി അ​ധ്യ​ക്ഷ​ന്‍ സു​ഭാ​ഷ് ചോ​പ്ര രാ​ജി​വ​ച്ചു.

പാ​ര്‍​ട്ടി​യു​ടെ പ​രാ​ജ​യ​ത്തി​ന്‍റെ ധാ​ര്‍​മി​ക ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് താ​ന്‍ രാ​ജി​വ​യ്ക്കു​ക​യാ​ണെ​ന്ന് ചോ​പ്ര മാധ്യമങ്ങളോട് പ​റ​ഞ്ഞു. പ്രജയത്തിനു പി​ന്നി​ലെ കാ​ര​ണം പാ​ര്‍​ട്ടി വി​ശ​ക​ല​നം ചെ​യ്യും. ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ​യും ബി​ജെ​പി​യു​ടെ​യും ധ്രു​വീ​ക​ര​ണ രാ​ഷ്ട്രീ​യ​മാ​ണ് കോ​ണ്‍​ഗ്ര​സി​ന് വോ​ട്ട് വി​ഹി​തം കു​റ​യാ​ന്‍ കാ​ര​ണ​മെ​ന്നും ചോ​പ്ര ആ​രോ​പി​ച്ചു.

അതേസമയം, പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡല്‍ഹി കോണ്‍ഗ്രസിന്‍റെ ചുമതലയുള്ള നേതാവ് പി സി ചാക്കോ പദവിയില്‍ നിന്നും രാജിവച്ചു. പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് പി.സി.ചാക്കോ രാജിക്കത്ത് കൈമാറിയതായാണ് റിപ്പോര്‍ട്ട്.

ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2013ലാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്‍റെ പതനം ആരംഭിക്കുന്നത്. AAP കടന്നുവന്നതോടെ കോണ്‍ഗ്രസിന്‍റെ വോട്ട് ബാങ്കിനെ മുഴുവന്‍ അപഹരിച്ചു. അതൊരിക്കലും ഇനി തിരികെ ലഭിക്കില്ല. അത് AAPയില്‍ തന്നെ തുടരുകയാണ്’ ചാക്കോ പറഞ്ഞു

അതേസമയം, AAP  വ​ന്‍ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ തിര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ന് ഒ​രു സീ​റ്റു​പോ​ലും നേ​ടാ​നാ​യി​ല്ല. കൂടാതെ, പാര്‍ട്ടിയുടെ വോ​ട്ട് വി​ഹി​ത​വും കു​ത്ത​നെ ഇ​ടി​ഞ്ഞു. ക​ഴി​ഞ്ഞ ത​വ​ണ 9.7% വോ​ട്ടു​ണ്ടാ​യി​രു​ന്ന കോ​ണ്‍​ഗ്ര​സി​ന് ഇ​ത്ത​വ​ണ ല​ഭി​ച്ച​ത് 4.27% വോ​ട്ടു​മാ​ത്രമാണ്.

Newsdesk

Recent Posts

സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കാൻ സർക്കാർ ആലോചന

അയർലണ്ടിലെ സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ബജറ്റ് 2027ന്റെ ഭാഗമായി പെൻഷൻ നിരക്കുകളിൽ…

48 mins ago

‘മോൺസ്റ്റർ എൽ നിനോ’ ശക്തമാകുന്നു; അയർലണ്ടിലും കാലാവസ്ഥാ മാറ്റങ്ങൾക്ക് സാധ്യത

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…

2 hours ago

ഡബ്ലിനിൽ വിസ്മയം തീർക്കാൻ മെന്റലിസ്റ്റ് അനന്തുവിന്റെ ‘സീക്രട്ട് ലെറ്റർ’

ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…

3 hours ago

ക്രാന്തിയുടെ ഓണാഘോഷം ഇന്ന് ഡബ്ലിനിൽ

അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…

11 hours ago

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

1 day ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

1 day ago