ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട സമ്പൂര്‍ണ്ണ പരാജയത്തെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ നേതൃത്വത്തില്‍ കൂട്ട രാജി.
തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡല്‍ഹി പിസിസി അധ്യക്ഷന്‍ സുഭാഷ് ചോപ്ര രാജിവച്ചു.
പാര്‍ട്ടിയുടെ പരാജയത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് താന്‍ രാജിവയ്ക്കുകയാണെന്ന് ചോപ്ര മാധ്യമങ്ങളോട് പറഞ്ഞു. പ്രജയത്തിനു പിന്നിലെ കാരണം പാര്‍ട്ടി വിശകലനം ചെയ്യും. ആം ആദ്മി പാര്‍ട്ടിയുടെയും ബിജെപിയുടെയും ധ്രുവീകരണ രാഷ്ട്രീയമാണ് കോണ്‍ഗ്രസിന് വോട്ട് വിഹിതം കുറയാന്‍ കാരണമെന്നും ചോപ്ര ആരോപിച്ചു.
അതേസമയം, പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡല്‍ഹി കോണ്‍ഗ്രസിന്‍റെ ചുമതലയുള്ള നേതാവ് പി സി ചാക്കോ പദവിയില്‍ നിന്നും രാജിവച്ചു. പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് പി.സി.ചാക്കോ രാജിക്കത്ത് കൈമാറിയതായാണ് റിപ്പോര്‍ട്ട്.
ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2013ലാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്‍റെ പതനം ആരംഭിക്കുന്നത്. AAP കടന്നുവന്നതോടെ കോണ്‍ഗ്രസിന്‍റെ വോട്ട് ബാങ്കിനെ മുഴുവന്‍ അപഹരിച്ചു. അതൊരിക്കലും ഇനി തിരികെ ലഭിക്കില്ല. അത് AAPയില്‍ തന്നെ തുടരുകയാണ്’ ചാക്കോ പറഞ്ഞു
അതേസമയം, AAP വന്‍ വിജയം സ്വന്തമാക്കിയ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റുപോലും നേടാനായില്ല. കൂടാതെ, പാര്‍ട്ടിയുടെ വോട്ട് വിഹിതവും കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ തവണ 9.7% വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ ലഭിച്ചത് 4.27% വോട്ടുമാത്രമാണ്.