gnn24x7

രക്തം ശുദ്ധിയായി സൂക്ഷിക്കാൻ ഇതാ 10 വഴികൾ

0
370
gnn24x7

നാം കഴിക്കുന്നതും ശ്വസിക്കുന്നതുമായ വിഷപദാർഥങ്ങൾ രക്തത്തിൽ കലരുന്നത് അതിവേഗത്തിലാണ്. പലതരം ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു. അതുകൊണ്ടുതന്നെ രക്തം എപ്പോഴും ശുദ്ധിയായിരിക്കേണ്ടതുണ്ട്. ഇവിടെയിതാ, രക്തം ശുദ്ധിയായി സൂക്ഷിക്കാൻ 10 വഴികൾ എന്തൊക്കെയെന്ന് നോക്കാം.

1. വ്യായാമം- ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും കുറഞ്ഞത് അരമണിക്കൂർ വീതം വ്യായമം ചെയ്യുന്നത് രക്തം ശുദ്ധീകരിക്കാൻ ഏറ്റവും ഉചിതമായ മാർഗമാണ്. പ്രാണയാമ പോലെയുള്ള യോഗ ശ്വസനാരോഗ്യം മെച്ചപ്പെടുത്തി രക്തം ശുദ്ധീകരിക്കാൻ സഹായിക്കും.

2. വെള്ളംകുടി- പ്രതിദിനം കുറഞ്ഞത് 12-15 ഗ്ലാസ് വെള്ളം കുടിക്കേണ്ടത് രക്തം ശുദ്ധീകരിക്കാൻ ഏറ്റവും ഉചിതമായ മാർഗമാണ്. വൃക്കകളുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കാൻ വെള്ളംകുടി സഹായിക്കും.

3. മഞ്ഞൾ- രക്തത്തിലെ അശുദ്ധ ഘടകങ്ങൾ നീക്കി അത് ശുദ്ധീകരിക്കാൻ സഹായിക്കുന്ന ആന്‍റി ഓക്സിഡന്‍റ് ഘടകങ്ങൾ മഞ്ഞളിലുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ മഞ്ഞൾ ഉപയോഗിക്കാൻ വിട്ടുപോകരുത്.

4. ബീറ്റ് റൂട്ട്- ബീറ്റ് റൂട്ടിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റ്, രക്തക്കുഴലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. കൂടുതൽ ബീറ്റ് റൂട്ട് കഴിക്കുന്നത് രക്തം ശുദ്ധീകരിക്കാൻ സഹായിക്കും.

5. ബെറി പഴങ്ങൾ- വിവിധയിനത്തിലുള്ള ബെറി പഴങ്ങൾ(ചെറി, നെല്ലിക്ക, ചാമ്പയ്ക്ക) എന്നിവയ്ക്കൊക്കെ രക്തം ശുദ്ധീകരിക്കാനാകും. ഇവയിൽ രക്തം, കരൾ എന്നിവ ശുദ്ധീകരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.

6. പച്ചക്കറികൾ- കോളിഫ്ലവർ, ബ്രോക്കോളി, കാബേജ് തുടങ്ങിയ പച്ചക്കറികൾ രക്തം ശുദ്ധീകരിക്കാൻ സഹായിക്കുന്നതാണ്.

7. ഇലക്കറികൾ- ചീര, മുരിങ്ങയില, മത്തൻ ഇല തുടങ്ങിയ ഇലക്കറികൾ രക്തം ശുദ്ധീകരിക്കാൻ സഹായിക്കും. ഇവയിൽ അടങ്ങിയിട്ടുള്ള ധാതുക്കലും എൻസൈമുമൊക്കെ രക്താരോഗ്യത്തിന് ഉത്തമമാണ്.

8. ഒമേഗ ത്രീ ഫാറ്റി ആസിഡ്- മത്സ്യങ്ങളിലും ചണക്കുരുവിലുമൊക്കെ കാണപ്പെടുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡ് രക്തം ശുദ്ധീകരിക്കാൻ ഏറ്റവും ഉചിതമായ മാർഗങ്ങളാണ്.

9. ശുദ്ധമായ ശർക്കര- ഒരുതരത്തിലും മായം കലരാത്ത ശർക്കര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തം ശുദ്ധീകരിക്കാൻ സഹായിക്കും.

10. നാരങ്ങ, ഇഞ്ചി, വെളുത്തുള്ളി, ആപ്പിൾ സിഡർ വിനഗർ, തേൻ- എന്നിവ ചേർത്ത ചെറുചൂടുവെള്ളം ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് രക്തം ശുദ്ധീകരിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗമാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here