നീണ്ട 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു. ബ്ലസി സംവിധാനം ചെയ്യുന്ന ആടു ജീവിതത്തിന് സംഗീത സംവിധാനം ഒരുക്കിയാണ് റഹ്മാന്‍ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്.
28 വര്‍ഷത്തിന് മുന്‍പ് മോഹന്‍ലാല്‍ നായകനായ യോദ്ധ എന്ന ചിത്രത്തിനാണ് റഹ്മാന്‍ മലയാളത്തില്‍ അവസാനമായി സംഗീത സംവിധാനം നിര്‍വഹിച്ചത്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചെന്നൈയില്‍ നടന്ന ഒരു പരിപാടിയ്ക്കിടെയാണ് ആട് ജീവിതത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്ന കാര്യം റഹ്മാന്‍ അറിയിച്ചത്.
എ.ആര്‍ റഹ്മാന്റെ സംഗീതത്തിന് മലയാളത്തില്‍ നിരവധി ആരാധകരാണുള്ളത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മലയാള സിനിമയ്ക്ക് അദ്ദേഹം സംഗീതം ഒരുക്കുമ്പോള്‍ സംഗീത പ്രേമികള്‍ ഏറെ പ്രതീക്ഷയോടെയാണ് ഗാനങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നത്.
ബെന്യാമിന്റെ ആടു ജീവിതം എന്ന നോവലിനെ ആധാരമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൃഥ്യി രാജാണ് നായകന്‍.