ന്യുഡൽഹി: രാജ്യത്ത് കോറോണ ബാധിതരുടെ എണ്ണം ഒമ്പതുലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,498 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 553 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
രാജ്യത്ത് ഇതുവരെ 9,06,752 പേര്‍ക്കാണ് കോറോണ സ്ഥിരീകരിച്ചത്. ഇതില്‍ 3,11,565 എണ്ണം സജീവ കേസുകളാണ്. 5,71,460 പേര്‍ രോഗമുക്തി നേടി. 23,727 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോറോണ മൂലം ജീവന്‍ നഷ്ടമായത്.
ജൂലൈ 13 വരെയുള്ള കണക്കുകൾ പ്രകാരം 1,20,92,503 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അറിയിച്ചു. ഇന്നലെ മാത്രം 2,86,247 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഐസിഎംആർ വ്യക്തമാക്കി.
മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. 2,60,924 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 10,000 കടന്നു. 10,482 പേരാണ് ഇതുവരെ മഹാരാഷ്ട്രയില്‍ മരിച്ചത്. 1,44,507 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 1,05,935 പേര്‍ ചികിത്സയില്‍ തുടരുകയാണ്.
തമിഴ്നാട്ടില്‍ 1,42,798 പേര്‍ക്കാണ് ഇതുവരെ കോറോണ സ്ഥിരീകരിച്ചത്. 2,032 പേര്‍ മരിച്ചു. 92,567 പേരാണ് രോഗമുക്തി നേടിയത്.
അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും യോഗ്യതയുള്ള ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾക്കും, ഐ ടി, എഞ്ചിനീയറിംഗ് മേഖലയിലെ തൊഴിലാളികൾക്കും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ സാധ്യതകൾ…
ലീമെറിക്ക്: വിശ്വാസജീവിതത്തിൽ യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ആത്മീയ കരുത്തേകുന്നതിനായി ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ യുവജന ധ്യാനവും…
ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention (Malayalam) സെപ്റ്റംബർ 26 ശനിയാഴ്ച ബ്യൂമൗണ്ടിലെ Blessed…
മെച്ചപ്പെട്ട ജീവിതനിലവാരം തേടി അയർലൻഡ് വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്ന യുവാക്കളുടെ എണ്ണം ഉയരുന്നതായി പുതിയ സർവേ. നാഷണൽ യൂത്ത് കൗൺസിൽ ഓഫ്…
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…
പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…