gnn24x7

രാജ്യത്ത് കോറോണ ബാധിതരുടെ എണ്ണം ഒമ്പതുലക്ഷം കവിഞ്ഞു

0
415
gnn24x7

ന്യുഡൽഹി: രാജ്യത്ത് കോറോണ ബാധിതരുടെ എണ്ണം ഒമ്പതുലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,498 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 553 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

രാജ്യത്ത് ഇതുവരെ 9,06,752 പേര്‍ക്കാണ് കോറോണ സ്ഥിരീകരിച്ചത്. ഇതില്‍ 3,11,565 എണ്ണം സജീവ കേസുകളാണ്. 5,71,460 പേര്‍ രോഗമുക്തി നേടി. 23,727 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോറോണ മൂലം ജീവന്‍ നഷ്ടമായത്.

ജൂലൈ 13 വരെയുള്ള കണക്കുകൾ പ്രകാരം 1,20,92,503 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അറിയിച്ചു. ഇന്നലെ മാത്രം 2,86,247 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഐസിഎംആർ വ്യക്തമാക്കി. 

മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.  2,60,924 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 10,000 കടന്നു. 10,482 പേരാണ് ഇതുവരെ മഹാരാഷ്ട്രയില്‍ മരിച്ചത്. 1,44,507 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 1,05,935 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 

തമിഴ്നാട്ടില്‍ 1,42,798 പേര്‍ക്കാണ് ഇതുവരെ കോറോണ സ്ഥിരീകരിച്ചത്. 2,032 പേര്‍ മരിച്ചു. 92,567 പേരാണ് രോഗമുക്തി നേടിയത്.

gnn24x7