Categories: India

വിദേശത്തുള്ള 276 ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: വിദേശത്തുള്ള 276 ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇറാനിലുള്ള ഇന്ത്യക്കാരാണ് കൊറോണ വൈറസ് ബാധിതരിലേറെയും. ഇറാനിലുള്ള 255 ഇന്ത്യക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ത്യയില്‍നിന്ന് ഇറാനില്‍ എത്തിയ ഡോക്ടര്‍മാരുടെ സംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചു പട്ടിക പുറത്തുവിട്ടത്.

കാര്‍ഗില്‍, ലഡാക്ക് എന്നിവിടങ്ങളില്‍നിന്നു പോയ 800 പേരുടെ സംഘത്തിനാണ് കൊറോണ ബാധിച്ചത്. ഇവര്‍ ഫെബ്രുവരി മുതല്‍ ഇറാനില്‍ കുടുങ്ങിക്കിട ക്കുകയാണ്. ഇവരില്‍ ചിലര്‍ ഹോട്ടലുകളിലും മറ്റു ചിലര്‍ ഖോമിലെ താമസസ്ഥലങ്ങളിലുമാണ് കഴിയുന്നത്. ഇറാനില്‍ കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ച മേഖലയാണു ഖോം. പൂനയില്‍നിന്നുള്ള ഡോക്ടര്‍മാരുടെ സംഘത്തെയാണ് ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ പരിശോധിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അയച്ചത്.

യുഎഇയിലുള്ള 12 പേര്‍ക്കും ഇറ്റലിയിലുള്ള അഞ്ച് പേര്‍ക്കും ഹോങ്കോംഗ്, കുവൈത്ത്, റവാണ്ട, ശ്രീലങ്ക എന്നിവിടങ്ങളിലെ ഓരോരുത്തര്‍ക്കും കൊറോണ സ്ഥിരീകരിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അതേസമയം ബംഗളൂരുവില്‍ രണ്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ കര്‍ണാടകയില്‍ കൊറോണ രോഗികളുടെ എണ്ണം 13 ആയി. യുഎസ്എയില്‍നിന്നും മടങ്ങിവന്ന അമ്പത്തിയാറുകാരനും സ്‌പെയിനില്‍നിന്നും മടങ്ങിയെത്തിയ ഇരുപത്തിയഞ്ചുകാരിക്കുമാണ് രോഗം സ്ഥീരീകരിച്ചത്.

ലക്‌നോവില്‍ കൊറോണ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിച്ച ഡോക്ടര്‍ക്കും രോഗം സ്ഥീകരിച്ചു. ലക്‌നോ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് കൊറോണ സ്ഥീകരിച്ചത്. ഇതോടെ ഇന്ത്യയിലെ കൊറോണ ബാധിതരുടെ എണ്ണം 150 ആയി.

Newsdesk

Recent Posts

വാട്ടർഫോർഡ് സെൻ്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിലെ വിശുദ്ധ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് അഭി. എബ്രഹാം മാർ സ്തെഫാനോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിക്കും

അയർലൻഡിലെ വാട്ടർഫോർഡ് സെൻ്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ വിശുദ്ധ ഹാശാ ആഴ്ച ശുശ്രൂഷകൾ മാർച്ച് 29 മുതൽ ഏപ്രിൽ…

1 hour ago

ലീവിംഗ് സർട്ടിഫിക്കറ്റ്, ജൂനിയർ സൈക്കിൾ വിദ്യാർത്ഥികൾക്കുള്ള പരീക്ഷാ ഫീസ് പുനഃസ്ഥാപിക്കുന്നതിനെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി

ലീവിംഗ് സർട്ടിഫിക്കറ്റ്, ജൂനിയർ സൈക്കിൾ വിദ്യാർത്ഥികൾക്കുള്ള പരീക്ഷാ ഫീസ് ഈ വർഷം വീണ്ടും ഏർപ്പെടുത്തിയതിനെ വിദ്യാഭ്യാസ മന്ത്രി ഹിൽഡെഗാർഡ് നൗട്ടൺ…

5 hours ago

ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് നിർത്തിവച്ച് ട്രംപ്

വാഷിംഗ്ടൺ: ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ഇറാൻ സർക്കാരിന്റെ…

7 hours ago

Lidl, Tesco, Supervalu സൂപ്പർമാർക്കറ്റുകൾ പാലിന്റെയും ബട്ടറിന്റെയും വില കുറച്ചു

റീട്ടെയിലർമാരായ ലിഡ്ൽ, ടെസ്‌കോ, സൂപ്പർവാലു, സെൻട്ര എന്നിവർ ഇന്ന് മുതൽ സ്വന്തം ബ്രാൻഡിലുള്ള നിരവധി പാലുൽപ്പന്നങ്ങളുടെ വില കുറയ്ക്കുന്നു.ഇന്ന് രാവിലെ…

18 hours ago

പുരുഷന്മാരും പോസ്റ്റ്പാർട്ടം ഡിപ്രഷനും

സ്ത്രീകളെ പോലെ പ്രസവാനന്തര വിഷാദം പുരുഷന്മാരിലും ഉണ്ടാകുന്നതായി ​പഠനങ്ങൾ. അച്ഛൻമാരാവുന്ന പത്ത് ശതമാനം പേർ പോസ്റ്റ്പാർട്ടം ഡിപ്രഷൻ അനുഭവിക്കുന്നുണ്ടെന്ന് ജേണൽ…

19 hours ago

ഹോർമുസ് നടപടിയുടെ സൂത്രധാരനെ വധിച്ചെന്ന് ഇസ്രായേൽ; സ്ഥിരീകരിക്കാതെ ഇറാന്‍

ടെഹ്റാൻ: ഹോര്‍മുസ് കടലിടുക്കിലെ സൈനിക നടപടിക്ക് നേതൃത്വം നല്‍കിയ ഇറാന്‍ നാവികസേനാ മേധാവിയെ വധിച്ചെന്ന് ഇസ്രായേൽ.വ്യാഴാഴ്ച രാവിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍…

19 hours ago