ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം പിന്നിട്ട് കുതിക്കുന്നു. രാജ്യത്ത് ഇതുവരെ 6,073,348 പേർക്ക് കോവിഡ് ബാധിച്ചുവെന്നാണ് റിപ്പോർട്ട്. 96,000ലേറെപ്പേർ രോഗം ബാധിച്ച് മരണത്തിനു കീഴടങ്ങി.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, പശ്ചിമബംഗാൾ, ഒഡീഷ, തെലങ്കാന, ബിഹാർ എന്നീ സംസ്ഥാനങ്ങളാണ് കോവിഡ് വ്യാപന കണക്കിൽ ആദ്യ പത്തിലുള്ള സംസ്്ഥാനങ്ങൾ. കേരളം 12ാം സ്ഥാനത്താണ്.രാജ്യത്ത് ഇനി 964,407 പേരാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 8,944പേരുടെ നില അതീവ ഗുരുതരമാണ്. രാജ്യത്തെ കോവിഡ് ബാധിതരിൽ 5,013,367 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.ലോകത്തെ കോവിഡ് മരണങ്ങൾ 10 ലക്ഷവും പിന്നിട്ട് കുതിക്കുന്നു
വാഷിംഗ്ടണ്‍: ഡിസി ലോകത്തെ കോവിഡ് മരണങ്ങൾ 10 ലക്ഷവും പിന്നിട്ട് കുതിക്കുന്നുവെന്ന് റിപ്പോർട്ട്. ആഗോള തലത്തിൽ ഇതുവരെ 1,002,158 പേരുടെ ജീവനാണ് കോവിഡ് ബാധിച്ച് നഷ്ടപ്പെട്ടത്. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയും വേൾഡോ മീറ്ററും പുറത്ത് വിടുന്ന കണക്കുകൾ പ്രകാരമാണിത്.
ആഗോള തലത്തിൽ ഇതുവരെ 33,298,939 പേർക്കാണ് കോവിഡ് ബാധിച്ചതെന്നാണ് വിവരം. 24,630,967 പേർ രോഗമുക്തി നേടുകയും ചെയ്തു. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, കൊളംബിയ, പെറു, സ്പെയിൻ, മെക്സിക്കോ, അർജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് കോവിഡ് കണക്കുകളിൽ ആദ്യ പത്തിലുള്ളത്.അമേരിക്ക-7,321,343, ഇന്ത്യ-6,073,348, ബ്രസീൽ-4,732,309, റഷ്യ-1,151,438, കൊളംബിയ-813,056, പെറു-805,302, സ്പെയിൻ-735,198, മെക്സിക്കോ-730,317, അർജന്റീന-711,325, ദക്ഷിണാഫ്രിക്ക-670,766 എന്നിങ്ങനെയാണ് ആദ്യ പത്തിലുള്ള രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം.
ഈ രാജ്യങ്ങളിൽ മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ്. അമേരിക്ക-209,453, ഇന്ത്യ-95,574, ബ്രസീൽ-141,776, റഷ്യ-20,324, കൊളംബിയ-25,488, പെറു-32,262, സ്പെയിൻ-31,232, മെക്സിക്കോ-76,430, അർജന്റീന-15,749, ദക്ഷിണാഫ്രിക്ക-16,398. 7,666,932 പേരാണ് രോഗം ബാധിച്ച് ഇനി ചികിത്സയിലുള്ളത്. ഇതിൽ 65,119 പേരുടെ നില അതീവ ഗുരുതരമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…