Categories: India

കൊവിഡിനെ തുടർന്ന് രാജ്യത്തെ 60 ശതമാനം വീടുകളിലും കടുത്ത വരുമാന നഷ്ടം ഉണ്ടായെന്ന് സർവേ ഫലം

ന്യൂഡല്‍ഹി: കൊവിഡിനെ തുടർന്ന് രാജ്യത്തെ 60 ശതമാനം വീടുകളിലും കടുത്ത വരുമാന നഷ്ടം ഉണ്ടായെന്ന് സർവേ ഫലം. നീൽസൺ രാജ്യത്തെ 12 നഗരങ്ങളിലായി നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. സർവേയിൽ പങ്കെടുത്ത പത്തിൽ എട്ട് പേരും മാർച്ച്- ജൂൺ മാസക്കാലയളവിൽ വൻ തുക ചെലവാക്കി വീട്ടിലേക്ക് സാധനം വാങ്ങാനോ ദീർഘയാത്ര പോകാനോ ലക്ഷ്യമിട്ടിരുന്നതായാണ് ഫലം.

എന്നാലിതിൽ 28 ശതമാനം പേരും കൊവിഡ് ഭീതി ഒഴിവായാൽ തങ്ങളുടെ പ്ലാനുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ്. ശേഷിച്ചവർ ഈ പദ്ധതി മാറ്റിവയ്ക്കുകയോ, റദ്ദാക്കുകയോ ചെയ്തു. നിക്ഷേപങ്ങൾ കൊവിഡിന് മുൻപ് 20 ശതമാനമായിരുന്നത് കൊവിഡ് കാലത്ത് 16 ശതമാനമായി ഇടിഞ്ഞു. സമ്പാദ്യം 25 ശതമാനത്തിൽ നിന്ന് 27 ശതമാനമായി ഉയർന്നു. വായ്പാ തിരിച്ചടവുകൾ 19 ൽ നിന്ന് 18 ശതമാനമായി കുറച്ചു. പ്രതിമാസ വീട്ടുചെലവുകൾ 36 ശതമാനത്തിൽ നിന്ന് 39 ശതമാനമായി ഉയർന്നെന്നും സർവേയിൽ വ്യക്തമായി. വസ്ത്രങ്ങൾ, ചെരുപ്പുകൾ തുടങ്ങിയ കൺസ്യൂമൽ ഉൽപ്പന്നങ്ങളുടെ വിപണിയിൽ 34 ശതമാനം വിൽപ്പന കുറഞ്ഞു. പരമ്പരാഗത വ്യാപാര ശൃംഖലയിലെല്ലാം ഈ ഇടിവുണ്ട്.

Newsdesk

Recent Posts

ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2026 ഓഗസ്റ്റ് 14,15,16 തിയതികളിൽ നടത്തപ്പെടും

ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള  ‘ലിമെറിക് ബൈബിൾ…

4 hours ago

കേരള ഹൗസ് കാർണിവൽ 2026: ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ മുഖ്യാതിഥി

അയർലണ്ട് സാക്ഷ്യം വഹിക്കുന്ന മലയാളികളുടെ ഏറ്റവും ആഘോഷ വേദിയായ "കേരള ഹൗസ് കാർണിവലിൽ", നമ്മുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു…

16 hours ago

ഇന്ധന വില വർധന; ഹ്രസ്വകാല എനർജി റിലീഫ് അനുചിതമെന്ന് പൊതുചെലവ് മന്ത്രി

വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവ് കണക്കിലെടുത്ത് വീടുകൾക്കും ബിസിനസുകൾക്കും സർക്കാർ ഹ്രസ്വകാല എനർജി റിലീഫ് നൽകുന്നത് ഉചിതമല്ലെന്ന് പൊതുചെലവ് മന്ത്രി ജാക്ക്…

19 hours ago

അമേരിക്ക-ഇറാൻ സംഘർഷം;  കുവൈത്ത് തീരത്ത് ഓയിൽ ടാങ്കറിന് നേരെ ആക്രമണം

കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോ‍ർട്ടുകൾ. കുവൈത്ത്…

1 day ago

ഇറാൻ്റെ യുദ്ധകപ്പൽ തകർത്ത് അമേരിക്ക; 80 പേർ മരിച്ചതായി റിപ്പോർട്ട്

ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…

2 days ago

മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവരെ അയർലണ്ടിൽ എത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ

മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…

2 days ago