പറ്റ്‌ന: സി.പി.ഐ ബീഹാര്‍ സംസ്ഥാന സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു. സത്യനാരായണ്‍ സിങ് ആണ് മരണപ്പെട്ടത്. പറ്റ്‌ന എയിംസ് ആശുപത്രിയില്‍ ഇന്നലെ രാത്രിയോടെയായിരുന്നു മരണം. 77 വയസായിരുന്നു.
സി.പി.ഐയുടെ ബീഹാറിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് ചികിത്സയിലായിരുന്നു.
ജൂലൈ 30 നാണ് ഇദ്ദേഹത്തെ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബീഹാര്‍ കഖാരിയ ജില്ലയില്‍ നിന്നും രണ്ട് തവണ എം.എല്‍.എ ആയിട്ടുണ്ട്. 2010ല്‍ ബല്‍ദൗര്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്കും മത്സരിച്ചിട്ടുണ്ട്.
മൂന്ന് പെണ്‍മക്കളും ഒരു മകനുമാണ് ഉള്ളത്. സിങ്ങിന്റെ മരണത്തില്‍ സി.പി.ഐ. സി.പി.ഐ.എം സി.പി.ഐ.എം.എല്‍ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.
ജൂലൈ 21 ന് ബി.ജെ.പി നേതാവും നിയസഭാ കൗണ്‍സില്‍ അംഗവുമായ സുനില്‍ കുമാര്‍ സിങ്ങും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ജൂലൈ 13 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു ഇദ്ദേഹത്തെ.
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…