മലപ്പുറം: ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ഓടിച്ച വാഹനം ഇടിച്ചു മാധ്യമ പ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെട്ട് ഇന്നേക്ക് ഒരു വർഷം. വിചാരണ പോലും ഇതുവരെ തുടങ്ങാത്ത സാഹചര്യത്തിൽ കെ എം ബഷീറിന് നീതി ലഭിക്കും എന്ന് ഉറപ്പില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം ആശങ്കപ്പെടുന്നു.
കെ എം ബഷീർ കൊല്ലപ്പെട്ടു ഒരു വർഷം ആകുമ്പൊഴും കേസിലെ നടപടികൾ ഇഴയുകയാണ്. കേസ് നീണ്ടുപോകുന്നു, വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല. നിർണായകമായ തെളിവുകൾ പോലീസ് ശേഖരിച്ചിട്ടില്ലെന്നും അബ്ദുല് റഹ്മാൻ പറഞ്ഞു.
“അപകട സമയത്ത് നഷ്ടമായ ബഷീറിന്റെ സ്മാർട്ട് ഫോണും , മ്യുസിയം മേഖലയിലെ റോഡിലെ അപകടം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളും പ്രധാനമാണ്. അത് ഇതുവരെയും ലഭിച്ചിട്ടില്ല”. ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്ത് കേസിനെ ബാധിക്കും. ഐഎഎസ് ലോബിയുടെ ഇടപെടലിന് സർക്കാർ വഴങ്ങി. അദ്ദേഹം പറയുന്നു.
“ശ്രീറാമിനെ സംരക്ഷിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. ശ്രീറാമിന് വേണ്ടി ഐഎഎസ് ലോബിയുടെ ഇടപെടൽ ശക്തമാണ്”. അദ്ദേഹത്തിന് എതിരെ മൊഴി നൽകിയവരെ സ്വാധീനിക്കാൻ ആരോഗ്യവകുപ്പിലെ പദവി വഴി ശ്രീറാമിന് സാധിച്ചേക്കും എന്ന് ആശങ്ക ഉണ്ട്.
“ഡോക്ടറും നഴ്സും അടക്കം ശ്രീറാം മദ്യപിച്ചിരുന്നു എന്ന് മൊഴി നൽകിയിട്ടുണ്ട്. ഇവരെ സ്വാധീനിക്കാൻ ഇപ്പോഴത്തെ പദവിയിലിരുന്ന് ശ്രീറാമിന് കഴിഞ്ഞേക്കും” അബ്ദുൽ റഹ്മാൻ ആശങ്കപ്പെടുന്നു.
തുടക്കം മുതൽ കേസിലെ നടപടികൾ വൈകുന്നുണ്ട്.” ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിൽ നീതി കിട്ടും എന്ന് ഉറപ്പില്ല. പക്ഷേ നീതി നേടും വരെ പോരാട്ടം തുടരുക തന്നെ ചെയ്യും. ” അദ്ദേഹം പറഞ്ഞു.
കെ എം ബഷീറിന്റെ ഭാര്യ ജസീലക്ക് മലയാളം സർവകലാശാലയിൽ ജോലി ലഭിച്ചത് മാത്രം ആണ് കുടുംബത്തിന് ഇക്കാലയളവിൽ അല്പം എങ്കിലും ആശ്വാസം നൽകിയ ഒരേ ഒരു കാര്യം. മരണത്തിന് കാരണമായവർക്ക് അർഹമായ ശിക്ഷ ലഭിച്ചാൽ മാത്രമേ ഇവിടെ നീതി നടപ്പായി എന്ന് എല്ലാ അർത്ഥത്തിലും പറയാൻ കഴിയൂ. അതുവരെ പോരാട്ടം തുടരും. ബഷീറിന്റെ കുടുംബം പറഞ്ഞു നിർത്തുന്നു.
ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…
അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…
വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…
അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…
അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…
അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…