Categories: India

ദീപിക പദുകോണിന്‍റെ JNU സന്ദര്‍ശനം, “Chhapaak” ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം

ന്യൂഡല്‍ഹി: JNU വി​ദ്യാ​ര്‍​ഥി സ​മ​ര​ത്തി​ന് പിന്തുണ പ്ര​ഖ്യാ​പി​ച്ച്‌ ബോ​ളി​വു​ഡ് താ​രം ദീ​പി​ക പ​ദു​കോണ്‍ JNU സന്ദര്‍ശിച്ചിരുന്നു. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് 7.30ന് ​എത്തിയ ദീ​പി​ക സ​ബ​ര്‍​മ​തി ഹോ​സ്റ്റ​ലി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ സന്ദര്‍ശിച്ചശേഷം ക്യാമ്പസില്‍നിന്നും മടങ്ങി.അതേസമയം, വി​ദ്യാ​ര്‍​ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് അവര്‍ സം​സാ​രി​ച്ചി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ഐ​ഷി ഘോ​ഷും പ​ങ്കെ​ടു​ത്തി​രു​ന്നു.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം ദീ​പി​ക പ​തി​ന​ഞ്ച് മി​നി​റ്റോ​ളം ചെ​ല​വ​ഴി​ച്ചു. വി​ദ്യാ​ര്‍​ഥി നേ​താ​ക്ക​ള്‍ ചി​ല​രു​മാ​യി താ​രം സം​സാ​രി​ച്ചു. പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന പു​തി​യ ചി​ത്രമായ ​ Chhapaak ന്‍റെ പ്ര​ച​ര​ണാ​ര്‍​ഥം ര​ണ്ടു ദി​വ​സ​മാ​യി ദീ​പി​ക ഡ​ല്‍​ഹി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ചിത്രത്തിന്‍റെ പ്രചാരണ പരിപാടികള്‍ അവസാനിപ്പിച്ചശേഷമാണ് ദീപിക JNU സന്ദര്‍ശിച്ചത്. അതേസമയം, ദീപികയുടെ JNU സന്ദര്‍ശനം വന്‍ വിവാദത്തിന് വഴിതെളിച്ചിരിയ്ക്കുകയാണ്. സോഷ്യല്‍ മീഡിയ രണ്ട് വിഭാഗമായി തിരിഞ്ഞിരിക്കുകയാണ്. ദീപികയെ പിന്തുണയ്ക്കുന്നവരും അവരുടെ ചിത്രം ബഹിഷ്ക്കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നവരും ഏറെ.

എന്നാല്‍, ദീപിക പദുകോണിന്‍റെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ബിജെപി നേതാക്കള്‍ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കിയ ദീപികയുടെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് BJP നേതാവ് തേജേന്ദര്‍ പല സിംഗ് ബഗ്ഗ ട്വിറ്ററില്‍ കുറിച്ചു.നമ്മുടെ രാജ്യം പിന്തുടര്‍ന്ന് പോന്നിരുന്ന അടിസ്ഥാന ആശയങ്ങള്‍ ഇങ്ങനെയായിരുന്നില്ല എന്ന് ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദീ​പി​ക പദു​കോണ്‍ സൂചിപ്പിച്ചിരുന്നു.മാ​റ്റ​ത്തി​നു വേ​ണ്ടി നി​ല​കൊ​ള്ളു​ക​യെ​ന്ന​ത് പ​ര​മ​പ്ര​ധാ​ന​മാ​ണെ​ന്ന് ദീ​പി​ക ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

ത​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ല്‍ നി​ന്ന് ഭ​യം യു​വ​ജ​ന​ങ്ങ​ളെ പു​റ​കോ​ട്ട് വ​ലി​ക്കു​ന്നി​ല്ലെ​ന്ന​തു സ​ന്തോ​ഷ​ക​ര​മാ​ണ്. ന​മ്മ​ള്‍ ഭ​യ​ത്തി​ല​ല്ലെ​ന്ന​തി​ല്‍ അ​ഭി​മാ​നം തോ​ന്നു​ന്നു. സ്വ​യം ആ​വി​ഷ്ക്ക​രി​ക്കാ​ന്‍ ന​മു​ക്ക് ക​ഴി​യു​മെ​ന്ന് ക​രു​തു​ന്നു. ആ​ളു​ക​ള്‍ തെ​രു​വി​ലി​റ​ങ്ങി ശ​ബ്ദം ഉ​യ​ര്‍​ത്തു​ന്ന​ത് കാണുമ്പോള്‍ സ​ന്തോ​ഷ​മു​ണ്ട്. കാ​ര​ണം മാ​റ്റം കാ​ണാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നെ​ങ്കി​ല്‍ ഇ​ത് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്- ദീ​പി​ക അഭിപ്രായപ്പെട്ടിരുന്നു.

Newsdesk

Recent Posts

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം തലയ്ക്ക് താഴെ തലയിണവച്ചു; മിസൗറിയിൽ അഫ്ഗാൻ സ്വദേശി പിടിയിൽ

ജെഫേഴ്സൺ സിറ്റി: അമേരിക്കയിലെ മിസൗറിയിൽ സംശയത്തെത്തുടർന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ 46-കാരനായ മലംഗ് ജാൻ അക്ബരിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്…

8 hours ago

ഐസ് (ICE) വെടിവെപ്പിനെതിരെ ടെക്സസ്സിലെ ഡാളസ് പ്ലാനോയിൽ വൻ പ്രതിഷേധം

പ്ലാനോ (ഡാളസ്): മിനിയാപൊളിസിലുണ്ടായ വെടിവെപ്പുകളിൽ പ്രതിഷേധിച്ച് ഡാലസിലെ പ്ലാനോയിൽ നൂറുകണക്കിന് ആളുകൾ തെരുവിലിറങ്ങി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് പ്ലാനോയിലെ പ്രധാന കവലയായ…

9 hours ago

അമേരിക്കൻ പൗരത്വ രേഖകൾ നൽകിയിട്ടും യുവതിയെ വിട്ടയച്ചില്ല; കാലിൽ നിരീക്ഷണ ഉപകരണം ഘടിപ്പിച്ച് ഐസ് (ICE)

മേരിലാൻഡ്: താൻ അമേരിക്കൻ പൗരയാണെന്ന് തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റും മറ്റ് രേഖകളും ഹാജരാക്കിയിട്ടും, 22-കാരിയായ യുവതിയെ 25 ദിവസം തടവിലിടുകയും…

9 hours ago

ഡോ. വിൻ ഗുപ്തയ്ക്ക് റട്‌ഗേഴ്‌സ് സർവകലാശാലയുടെ ആദരം; ലൗട്ടൻബെർഗ് അവാർഡ് സമ്മാനിക്കും

ന്യൂ ബ്രൺസ്‌വിക്ക് (ന്യൂജേഴ്‌സി): പ്രശസ്ത ആരോഗ്യനയ വിദഗ്ധനും ഡോക്ടറുമായ വിൻ ഗുപ്തയെ 2026-ലെ 'സെനറ്റർ ഫ്രാങ്ക് ആർ. ലൗട്ടൻബെർഗ്' (Senator…

9 hours ago

വിർജീനിയയ്ക്ക് ആദ്യ വനിതാ ഗവർണർ; ചരിത്രം കുറിച്ച് അബിഗയിൽ സ്പാൻബർഗർ

വിർജീനിയയ്ക്ക് ആദ്യ വനിതാ ഗവർണർ; ചരിത്രം കുറിച്ച് അബിഗയിൽ സ്പാൻബർഗർറിച്ച്മണ്ട്: അമേരിക്കയിലെ വിർജീനിയ സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിത ഗവർണർ…

9 hours ago

മതപ്രവർത്തകർക്കുള്ള യുഎസ് റീ-എൻട്രി നിയമങ്ങളിൽ ഇളവ്വിദേശത്തുള്ള ആയിരക്കണക്കിന് മതപ്രവർത്തകർക്ക് ആശ്വാസം

വാഷിംഗ്ടൺ:യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) വിദേശത്തുള്ള ആയിരക്കണക്കിന് മതപ്രവർത്തകർക്ക് വലിയ ആശ്വാസം നൽകുന്ന ഇടക്കാല അന്തിമ ചട്ടം…

12 hours ago