Categories: India

ന്യൂദല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ 2,026 വോട്ടുകള്‍ക്ക് മുന്നില്‍

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 50 സീറ്റുകളില്‍ ലീഡുയര്‍ത്തി മുന്നേറുകയാണ് ആംആദ്മി പാര്‍ട്ടി. ന്യൂദല്‍ഹി മണ്ഡലത്തില്‍ ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അരവിന്ദ് കെജ്‌രിവാള്‍ 2,026 വോട്ടുകള്‍ക്ക് മുന്നേറുകയാണ്.

ബി.ജെ.പിയുടെ സുനില്‍ യാദവും കോണ്‍ഗ്രസിന്റെ രോമേഷ് സഭാര്‍വലുമായിരുന്നു കെജ്‌രിവാളിനെതിരെ മത്സരിച്ചത്. ദല്‍ഹിയില്‍ ആംആദ്മി മാത്രമായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നത്.

ന്യൂദല്‍ഹി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് ന്യൂദല്‍ഹി നിയമസഭാ മണ്ഡലവും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലം ബി.ജെ.പിക്കൊപ്പമായിരുന്നു.

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ദല്‍ഹി ആംആദ്മിക്കൊപ്പം എന്ന സൂചനയാണ് ഉയരുന്നത്. 50 സീറ്റുകളിലാണ് നിലവില്‍ ആംആദ്മി ലീഡ് ചെയ്യുന്നത്. ബി.ജെ.പി 20 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു. കോണ്‍ഗ്രസിന് എവിടെയും ലീഡ് നേടാന്‍ കഴിഞ്ഞിട്ടില്ല.

2013ല്‍ കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിതിനിനോട് 25,000 വോട്ടുകള്‍ക്ക് വിജയിച്ചായിരുന്നു കെജ്‌രിവാള്‍ ദല്‍ഹി അധികാരത്തിലേക്കെത്തിയത്. 2015ല്‍ കെജ് രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി 70ല്‍ 67 സീറ്റുകളും നേടി ദല്‍ഹിയില്‍ രണ്ടാമതും അധികാരത്തിലേറി. മൂന്നാം തവണയും ദല്‍ഹി ആംആദ്മിക്കൊപ്പമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന ഫലങ്ങളില്‍നിന്നും വ്യക്തമാകുന്നത്.

Newsdesk

Recent Posts

ആശ ഭോസ്‌ലെ അന്തരിച്ചു; സംഗീത ലോകത്തെ അതുല്യ പ്രതിഭക്ക് ആദരാജ്ഞലികൾ

മുംബൈ: പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. കഴിഞ്ഞ ദിവസം ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. 92 വയസ്സായിരുന്നു.…

3 hours ago

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ

കൈകളിൽ വിവിധ തരത്തിലുള്ള ആയുധങ്ങളുമായി നിരവധിപ്പേർ. അവർ ഒരുദ്യുമത്തിന്റെ പാതയിൽ.പടക്കളത്തിലെ പോരാളികളേപ്പോലെ അവർ ശത്രുവിനെ നേരിട്ടുന്നു.കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി ചലച്ചിത്ര…

5 hours ago

ഹോർമുസ് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്; തടഞ്ഞ് തിരിച്ചയച്ചെന്ന് ഇറാൻ

ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…

1 day ago

നിങ്ങൾക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ എന്ത് ചെയ്യും? Income Protection Insurance നിങ്ങൾക്ക് ആവശ്യമുണ്ടോ.?

നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…

1 day ago

ഐറിഷ് കുടുംബങ്ങൾക്ക് €450 എനർജി ബിൽ സേവിങ്സും €3.6k ഗ്രാന്റും നൽകണമെന്ന് ആവശ്യം

കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…

1 day ago

ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…

2 days ago