India

ട്രാക്ടർ റാലിയ്ക്കിടെ കർഷകൻ മരിച്ചത് ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തിലെന്ന് ഡൽഹി പൊലീസ്

ന്യൂഡൽഹി: ട്രാക്ടർ റാലിയ്ക്കിടെ ഉത്തരാഖണ്ഡ് സ്വദേശിയായ യുവകർഷകൻ നവ്ദീപ് സിങ് മരിച്ചത് ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തിലെന്ന് ഡൽഹി പൊലീസ്. ഇക്കാര്യം വ്യക്തമാക്കുന്ന സി.സി ടി.വി ദൃശ്യങ്ങൾ ഡൽഹി പൊലീസ് പുറത്തുവിട്ടു. അതേസമയം പൊലീസ് വെടിവയ്പ്പിലാണ് കൊല്ലപ്പെട്ടതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. ഇതിനിടെ കര്‍ഷകന്റെ മൃതദേഹം സമരകേന്ദ്രത്തിലേക്ക് മാറ്റി.

അതേസമയം പൊലീസിന്റെ വെടിയേറ്റാണ് യുവകർഷൻ മരിച്ചതെന്നാണ് കർഷകർ ആരോപിക്കുന്നത്.
ഡൽഹി ഐ ടി ഓ യി ൽ പൊലീസ് നിരത്തിവെച്ചിരുന്ന ബാരിക്കേഡുകൾ തകർത്ത് മറികടന്ന് വന്ന ട്രാക്ടറിന്റെ നിയന്ത്രണം വിട്ട് വീഴുന്ന ഡൽഹി പൊലീസ് പുറത്ത് വിട്ടത്. ​ഗാസിപൂ‌ർ ആതിർത്തിയിൽ നിന്ന വന്ന ട്രാക്‌‍ടറാണ് മറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്.

ഡല്‍ഹി ഐ.ടി.ഒയില്‍ കര്‍ഷകരും പോലിസും തമ്മില്‍ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചിരുന്നു. കൂടാതെ ചെ​ങ്കോട്ട പിടിച്ചെടുത്ത കര്‍ഷകര്‍ അവിടെ കൊടി ഉയര്‍ത്തുകയും ചെയ്തിരുന്നു.

Newsdesk

Recent Posts

അയർലണ്ടിൽ 16 വയസ്സുകാർക്ക് €100 കൾച്ചർ വൗച്ചർ; അടുത്ത ബജറ്റിൽ പ്രഖ്യാപനം

അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…

2 hours ago

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

3 hours ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

4 hours ago

ഷൈൻ ടോം ചാക്കോ പിസ്റ്റളിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത്? ‘ഡാൻസാഫ്’ ഫസ്റ്റ് ലുക്ക് എത്തി

തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…

22 hours ago

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

1 day ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

2 days ago