ന്യൂഡെല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപെട്ട് ഇതുവരെ 718 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 3,400 പേരെ കലാപവുമായി ബന്ധപെട്ട് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇതില്‍ ചിലരുടെ അറസ്റ്റ് രേഖപെടുത്തിയിട്ടുമുണ്ട്.718 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 55 എണ്ണം ആയുധ നിയമപ്രകാരമെടുത്ത കേസുകളാണ്.അറസ്റ്റില്‍ ആയവരില്‍ 60 പേര്‍ക്കെതിരെ ആയുധ നിയമപ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.കഴിഞ്ഞ മാസം ഡല്‍ഹിയിലെ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ കലാപത്തില്‍ 53 പേരുടെ ജീവന്‍ നഷ്ടമാവുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷം പിന്നീട് ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള കലാപമായി മാറുകയായിരുന്നു. കലാപത്തില്‍ പങ്കുള്ളവരെ കണ്ടെത്തി നിയമത്തിന്‍റെ മുന്നില്‍ കൊണ്ട് വരുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഡല്‍ഹി കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്നും 36 മണിക്കൂറിനുള്ളില്‍ കലാപം നിയന്ത്രിക്കാനയെന്നും അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞു.ഡല്‍ഹി പൊലീസിനെതിരെ കലാപ സമയത്ത് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ അമിത് ഷാ അക്രമം വ്യപിക്കാതെ തടയുന്നതിന് പോലീസിന് കഴിഞ്ഞെന്ന് പറയുകയും പോലീസിനെ അഭിനന്ദിക്കുകയും ചെയ്തു. ഉത്തര്‍ പ്രദേശില്‍ നിന്ന് കലാപത്തിനായി വന്ന 300 പേരെ തിരിച്ചറിഞ്ഞതായും അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…