ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും അടുത്ത് തന്നെ വന്‍ ഭൂകമ്പത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്.
രണ്ട് മാസത്തിനിടെ ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ 11 തവണയാണ് ഭൂചലനം ഉണ്ടായത്.
ഭൂകമ്പ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം എന്നും ജനങ്ങളെ ബോധവാന്മാരാക്കണം എന്നും ധാന്‍ബാദ് ഐഐടിയിലെ വിദഗ്ധരാണ് മുന്നറിയിപ്പ് നല്‍കിയത്.
വരും ദിവസങ്ങളില്‍ ഡല്‍ഹി-എന്‍സിആറില്‍ വന്‍ ഭൂകമ്പം ഉണ്ടാകുമെന്ന് ഐഐടിയിലെ അപ്ലൈഡ് ജിയോഫിസിക്സ്, സീസ്മോളജി വകുപ്പുകള്‍ പറയുന്നത്.
സമീപ കാലത്തുണ്ടായ തുടര്‍ ഭൂചലനങ്ങള്‍ വലിയ ഭൂകമ്പത്തിന്റെ സൂചനയാണ് നല്‍കുന്നത് എന്ന് ഐഐടി സീസ്മോളജി വകുപ്പ് മേധാവി പ്രൊഫസര്‍ പി.കെ ഖാന്‍ പറയുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഭൂകമ്പ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ജനങ്ങളെ ബോധവല്‍ക്കരിക്കണം എന്നും അദ്ധേഹം വ്യക്തമാക്കുന്നു.
കൊറോണ വൈറസ് വ്യാപനം രൂക്ഷമായ ഡല്‍ഹി നിവാസികളെ സംബന്ധിച്ചടുത്തോളം ഈ മുന്നറിയിപ്പ് ഭീതി വര്‍ധിപ്പിക്കുന്നതാണ്. എന്ത് പ്രതിരോധ നടപടികള്‍ സ്വീകരിക്കണം എന്നതടക്കം ജനങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഭൂചലനത്തില്‍ ആശങ്കയിലാണ്.
കോർക്കിൽ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ ഭൗതിക ശരീരം ഇന്ന് പൊതുദർശനം നടത്തും. Ronayne's ഫ്യൂണറൽ ഹോമിൽ (75…
ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…
അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…
NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…