gnn24x7

ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും അടുത്ത് തന്നെ വന്‍ ഭൂകമ്പത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

0
194
gnn24x7

ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും അടുത്ത് തന്നെ വന്‍ ഭൂകമ്പത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്.

രണ്ട് മാസത്തിനിടെ ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ 11 തവണയാണ് ഭൂചലനം ഉണ്ടായത്.

ഭൂകമ്പ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം എന്നും ജനങ്ങളെ ബോധവാന്മാരാക്കണം എന്നും ധാന്‍ബാദ് ഐഐടിയിലെ വിദഗ്ധരാണ് മുന്നറിയിപ്പ് നല്‍കിയത്.

വരും ദിവസങ്ങളില്‍ ഡല്‍ഹി-എന്‍സിആറില്‍ വന്‍ ഭൂകമ്പം ഉണ്ടാകുമെന്ന് ഐഐടിയിലെ അപ്ലൈഡ് ജിയോഫിസിക്സ്, സീസ്മോളജി വകുപ്പുകള്‍ പറയുന്നത്.

സമീപ കാലത്തുണ്ടായ തുടര്‍ ഭൂചലനങ്ങള്‍ വലിയ ഭൂകമ്പത്തിന്റെ സൂചനയാണ് നല്‍കുന്നത് എന്ന് ഐഐടി സീസ്മോളജി വകുപ്പ് മേധാവി പ്രൊഫസര്‍ പി.കെ ഖാന്‍ പറയുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഭൂകമ്പ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ജനങ്ങളെ ബോധവല്‍ക്കരിക്കണം എന്നും അദ്ധേഹം വ്യക്തമാക്കുന്നു.

കൊറോണ വൈറസ്‌ വ്യാപനം രൂക്ഷമായ ഡല്‍ഹി നിവാസികളെ സംബന്ധിച്ചടുത്തോളം ഈ മുന്നറിയിപ്പ് ഭീതി വര്‍ധിപ്പിക്കുന്നതാണ്. എന്ത് പ്രതിരോധ നടപടികള്‍ സ്വീകരിക്കണം എന്നതടക്കം ജനങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഭൂചലനത്തില്‍ ആശങ്കയിലാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here