ന്യൂദല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനപരാതികള്‍ കൂടിയെന്ന് ദേശീയ വനിതാ കമ്മീഷന്‍. മാര്‍ച്ച് 23 മുതല്‍ 31 വരെ ഓണ്‍ലൈനായി മാത്രം 257 പരാതികളാണ് ലഭിച്ചതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ പറഞ്ഞു.
മാര്‍ച്ച് ആദ്യ വാരത്തില്‍ (2-8) ഇത് 116 ആയിരുന്നു. ഇ-മെയില്‍ വഴിയാണ് കൂടുതല്‍ പരാതികളും ലഭിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് കൂടുതല്‍ പരാതി ലഭിച്ചത്.
90 പരാതികളാണ് ഉത്തര്‍പ്രദേശില്‍ നിന്ന് വന്നത്. ദല്‍ഹി 37, ബീഹാര്‍, മഹാരാഷ്ട്ര 18, മധ്യപ്രദേശ് 11 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്. സ്ത്രീകള്‍ക്ക് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കാനാവുന്നില്ലെന്നും വനിതാ കമ്മീഷന്‍ പറഞ്ഞു.
അതേസമയം കേരളത്തില്‍ നിന്ന് ഒരു പരാതിയാണ് ലഭിച്ചതെന്ന് ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചു.
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…