മുംബൈ: ധാരാവിയില്‍ ക്ലിനിക് നടത്തുന്ന ഡോക്ടര്‍ക്ക് കൊവിഡ് 19. ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ കൊവിഡ് കേസാണിത്.
ഡോക്ടറും കുടുംബവും താമസിച്ചിരുന്ന കെട്ടിടം അടച്ചുപൂട്ടുകയും കുടുംബാംഗങ്ങളെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവരുടെ കൊവിഡ് പരിശോധനാഫലം ഇന്ന് ലഭിക്കും.
ധാരാവിയിലെ ക്ലിനിക്കില്‍ കൂടാതെ സ്വകാര്യ ആശുപത്രിയില്‍ സര്‍ജനായും ഇദ്ദേഹം സേവനമനുഷ്ഠിക്കുന്നുണ്ട്. ഡോക്ടറുടെ യാത്രാവിവരങ്ങളും ഇടപഴകിയ വ്യക്തികളെയും കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി ബ്രഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയില്‍ 56 കാരന്‍ കൊവിഡ് 19 ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഈ പ്രദേശത്ത് തൂപ്പുജോലി ചെയ്തിരുന്ന വേര്‍ളി സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ധാരാവി പ്രദേശത്തെ 2500 ഓളം പേരെ നിരീക്ഷിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് എട്ടു ഡോക്ടര്‍മാരാണ് കൊവിഡ് 19 ബാധിച്ച് ചികിത്സയിലുള്ളത്.
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…